ബിജെപി കോർകമ്മിറ്റി യോഗത്തിൽനിന്ന‌് മുരളീധരപക്ഷം വിട്ടുനിൽക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ബിജെപി കോർകമ്മിറ്റി യോഗത്തിൽനിന്ന‌് മുരളീധരപക്ഷം വിട്ടുനിൽക്കുന്നു

കൊച്ചി> ബിജെപി കോർകമ്മിറ്റി യോഗത്തിൽനിന്ന‌് മുരളീധരപക്ഷം വിട്ടുനിൽക്കുന്നു. കൊച്ചിയിൽ ചേരുന്ന പതിനൊന്നംഗ കോർകമ്മിറ്റി യോഗത്തിൽ നിന്ന‌് വി മുരളീധരൻ, കെ സുരേന്ദ്രൻ‌, സി കെ പത്മനാഭൻ എന്നിവരാണ‌് വിട്ട‌് നിൽക്കുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് സ്ഥാനാർഥി പട്ടിക സംബന്ധിച്ച തർക്കമാണ‌് യോഗത്തിൽ നിന്ന‌് വിട്ടുനിൽക്കാൻ കാരണം.

തെരഞ്ഞെടുപ്പ‌് സമിതികളിൽ ആലോചിക്കാതെയാണ‌് പട്ടിക തയ്യാറാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. അതിനിടെ പട്ടിക കേന്ദ്ര നേതൃത്വത്തിന‌് കൈമാറി എന്ന മുൻ പ്രസ‌്താവനയിൽനിന്ന‌്  ശ്രീധരൻപിള്ള മലക്കംമറിഞ്ഞു. പട്ടിക തയ്യാറാക്കി നൽകിയിട്ടില്ലെന്നാണ‌് ശ്രീധരൻപിള്ള ഒടുവിൽ പറഞ്ഞത‌്.

മിസോറം ഗവർണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കാനുള്ള ശ്രമം ബിജെപിയിൽ കടുത്ത ഭിന്നതയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിരുവനന്തപരുത്ത് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വത്തിന് കത്ത് നൽകിയ പി എസ് ശ്രീധരൻപിള്ളയും സംഘവും കുമ്മനം സ്ഥാനാർഥിയാവുന്നതിനെ എതിർക്കുന്നുണ്ട്. സുരേഷ് ഗോപിയെ മത്സരിപ്പിക്കാനും ഒരുവിഭാഗം നീക്കം നടത്തുന്നുണ്ട്. കെ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, പി എം വേലായുധൻ, ശോഭ സുരേന്ദ്രൻ, കെ പി ശ്രീശൻ എന്നിവരെല്ലാം വിവിധ മണ്ഡലങ്ങളിൽ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു.

വി മുരളീധരപക്ഷത്തിന് സ്വാധീനമുള്ള തൃശൂരിലാണ് കെ സുരേന്ദ്രൻ മത്സരിക്കാനൊരുങ്ങുന്നത്. എ എൻ രാധാകൃഷ്ണനും തൃശൂർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ മത്സരിച്ച രാധാകൃഷ്ണൻ തൃശൂർ തന്നില്ലെങ്കിൽ രംഗത്തുണ്ടാവില്ലെന്ന് ഭീഷണി മുഴക്കി. പാലക്കാട് വേണമെന്നാണ് ശോഭ സുരേന്ദ്രന്റെ ആവശ്യം. ഇവിടെ സംസ്ഥാന വൈസ്പ്രസിഡന്റ്ന എൻ ശിവരാജൻ, നഗരസഭാ വൈസ് ചെയർമാൻ കൃഷ്ണകുമാർ എന്നിവരും രംഗത്തുണ്ട്.

നേരത്തെ ബിഡിജെഎസുമായുള്ള തർക്കം തുടരുന്നതിനിടെ എൻഎസ്എസും സീറ്റിനായി രംഗത്തുവന്നിരുന്നു. ഒരു മണ്ഡലത്തിൽ ഒന്നിലേറെപ്പേർ വന്നതോടെ മൂന്നിലേറെപ്പേർ ഉൾപ്പെട്ട സാധ്യതാപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ഥിരം മത്സരിച്ച് തോൽക്കുന്ന പ്രമുഖ നേതാക്കളെല്ലാം സ്ഥാനാർഥിയാവാൻ ഇത്തവണയും രംഗത്തുണ്ട്. വിജയിച്ചില്ലെങ്കിലും മത്സരിച്ചാൽ മതിയെന്നാണ് ഇവരുടെ നിലപാട്. രണ്ടാംനിര നേതാക്കളും ചരടുവലി തുടങ്ങിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ ശശികുമാര വർമയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. എം ടി രമേശ് ഉൾപ്പെടെ പലരും പത്തനംതിട്ടക്കായി രംഗത്തുണ്ട്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2V18Bn6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages