പെരിയയിൽ കോൺഗ്രസിന്റെ കൊള്ളയും കൊള്ളിവയ്‌പ്പും; നിരവധി കുടുംബങ്ങൾ വീടുവിട്ടു, ലക്ഷങ്ങൾ മോഷ്‌ടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

പെരിയയിൽ കോൺഗ്രസിന്റെ കൊള്ളയും കൊള്ളിവയ്‌പ്പും; നിരവധി കുടുംബങ്ങൾ വീടുവിട്ടു, ലക്ഷങ്ങൾ മോഷ്‌ടിച്ചു

പെരിയ > കാസർഗോഡ്‌ യുഡിഎഫ‌് ഹർത്താലിന്റെ മറവിൽ കല്യോട്ടും  പരിസരത്തും നടന്നത‌്  കൊള്ളയും കൊള്ളിവെപ്പും. വ്യാപകമായ ആക്രമണത്തെ തുടര്‍ന്ന് പലരും വീടുകള്‍ ഉപേക്ഷിച്ച് ബന്ധു വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്.  പഞ്ചായത്തംഗം   ശശിധരൻ, ക്വാർട്ടർ അനീഷ‌്, മാർച്ചന്റ‌് സതീശൻ, കുങ്കൻ രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഇവർക്കൊപ്പം  കണ്ണൂരിൽ നിന്നെത്തിയ കെ സുധാകരന്റെ ക്രിമിനൽ സംഘവും ചേർന്നു.  കോൺഗ്രസ‌്  കേന്ദ്രങ്ങൾക്കിടയിൽ ഒറ്റപ്പെട്ട‌് താമസിക്കുന്ന സിപിഐ എം പ്രവർത്തകർക്ക‌്  മറ്റുള്ളവരുമായി ബന്ധപ്പെടാനാകാതെ വിലക്കേർപ്പടുത്തിയിരിക്കുകയാണ‌്. ബന്ധുക്കളൊയൊന്നും ഇവരെ കാണാൻ അനുവദിക്കുന്നില്ല. വരുന്നവരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും ഓടിക്കുന്നു.

ചൊവ്വാഴ‌്ച  രാത്രി സ‌്ത്രീകളെയും കുട്ടികളെയും  വിരട്ടിയോടിച്ച ശേഷമാണ‌്  വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ചത‌്.  സിപിഐ എം പ്രവർത്തകർ ഇ വി കുട്ടികൃഷ‌്ണനും കുടുംബത്തിനും ഉടുതുണിയൊഴിച്ച‌് ബാക്കിയൊന്നും ബാക്കിയില്ല. കല്യോട്ട‌് കാലുകുത്തിയാൽ കൊന്നുകളയുമെന്ന‌ാണ‌് ഭീഷണി. ഇതുവഴി  കടന്നുപോകുന്ന വാഹനങ്ങൾ സായുധരായ അക്രമി സംഘം പരിശോധിച്ച‌് ഭീഷണിപ്പെടുത്തുന്നു. സിപിഐ എം  അനുഭാവികളായാതിനാൽ വീട്ടിൽ കയറാൻ അനുവദിക്കുന്നില്ല. മിക്ക കുടുംബംഗങ്ങളും ഇതരപ്രദേശങ്ങളിലെ ബന്ധുവീടുകളിലാണ‌്. കല്യോട്ടെ ഗംഗാധരന്റെ വീട‌് കോൺഗ്രസുകാർ  കൊള്ളയടിച്ച ശേഷമാണ‌് തകർത്തത‌്. മുറിക്കകത്തുള്ള അലമാരയിലും മേശവലിപ്പിലുമായി  സൂക്ഷിച്ച ഒരു ലക്ഷം രൂപയും  10 പവൻ സ്വർണാഭരണങ്ങളും കവർന്നു. ലാപ‌്ടോപ്പ‌്, ടിവി, ഫ്രിഡ‌്ജ‌്  എന്നിവ തകർത്ത‌് തീയിട്ടു. ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടർ കംപ്രസർ തീയിട്ടു നശിപ്പിച്ചു. പീതാംബരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഗംഗാധരൻ നടത്തിയിരുന്ന ഫർണിച്ചർ കട  കത്തിച്ചു. പണിതീർത്ത കട്ടില, ജനൽ എന്നിവ  പെട്രോൾ ഒഴിച്ചുകത്തിച്ചു. ഗംഗാധരന്റെ ഭാര്യ ഗീത ബന്ധുവീട്ടിൽ സർവതും നഷ്ടമായതിന്റെ ആഘാതത്തിൽ കഴിയുകയാണ‌്.

കല്യോട്ടെ വ്യാപാരി വത്സരാജിന്റെ സി എൽ മലഞ്ചരക്ക‌് കടയിൽ   സൂക്ഷിച്ച 60 ക്വിന്റൽ റബർ തീയിട്ടു നശിപ്പിച്ചു. ടിപ്പർ ലോറിയും സ‌്കൂട്ടറും തകർത്തു. വത്സരാജിനു മാത്രം 40   ലക്ഷം രൂപയുടെ നഷ്ടമുണ്ട‌്. ചെറുകിട കരാറുകാരനായ ഓമന കുട്ടന്റെ കല്യോട്ടെ ഷിറ്റിട്ട വീട‌് തകർത്ത അക്രമികൾ മേശവലിപ്പിൽ പണിക്കാർക്ക‌് കൂലിയിനത്തിൽ നൽകാൻ കരുതിയിരുന്ന മുന്നുലക്ഷം രൂപ കവർന്നു. തുടർന്ന‌് വീടിന‌് തീയിട്ടു. എച്ചിലടുക്കത്തെ സിജെ ഇന്റർലോക്ക‌് കട അടിച്ചുതകർത്തു. എച്ചിലടുക്കത്തെ മാധവന്റെ  പലചരക്ക‌് കട എം സ‌്റ്റോർ, എച്ചിലടുക്കത്തെ ദേശാഭിമാനി ക്ലബ‌് എന്നിവ തകർത്തു.  കല്യോട്ടെ എ നാരായണൻ നായരുടെ വീട‌് തകർത്തു.

കേസിൽ അറസ‌്റ്റിലായ എ പീതാംബരന്റെ വീട‌് അടിച്ചുതകർത്തശേഷം കോൺഗ്രസുകാർ പെട്രോൾ ഒഴിച്ചുകത്തിച്ച‌ു. വീട്ടുമുറ്റത്ത‌് നിർത്തിയിട്ടിരുന്ന  കാർ അടിച്ചുതകർത്തു. വീട്ടിനകത്തുണ്ടായിരുന്ന ഫർണിച്ചറുകളും തയ്യൽ മിഷനും തീയിട്ടു. വീട്ടുവള്ളിലെ  വാഴ, കവുങ്ങ‌് എന്നിവ വെട്ടി നശിപ്പിച്ചു. സംഭവസമയത്ത‌് ഭാര്യയും 13 കാരിയായ മകളും പ്രാണരക്ഷാർഥം  ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ‌്ച വൈകിട്ട‌് അടിച്ചുതകർത്ത കല്യോട്ടെ എ കെ ജി മന്ദിരം തിങ്കളാഴ‌്ച തീയിട്ട‌് കത്തിച്ച‌ു. 
 



from Kerala || Deshabhimani ​Online ​News https://ift.tt/2T2pJvr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages