ബിഎസ്‌എൻഎല്ലിനോട്‌ അടച്ചുപൂട്ടാനുള്ള വഴിനോക്കാൻ കേന്ദ്ര സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ബിഎസ്‌എൻഎല്ലിനോട്‌ അടച്ചുപൂട്ടാനുള്ള വഴിനോക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി > പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ജിയോയുടെ കടന്നുവരവോടുകൂടി നഷ്‌ടത്തിലേക്ക്‌ കൂപ്പുകുത്തിയ ബിഎസ്എന്‍എല്ലിന്റെ ഓഹരികൾ വിറ്റഴിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യാനുള്ള നടപടിയിലേക്ക്‌ പോകാനാണ്‌ കേന്ദ്ര സർക്കാർ തീരുമാനം. ബിഎസ്എന്‍എൽ അധികൃതരുമായുള്ള ഉന്നതതല യോഗത്തിലാണ്‌ സർക്കാർ നിലപാടറിയിച്ചത്‌.

2017‐ 2018 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ബാധ്യത 31,287 കോടി രൂപയാണ്‌. കേന്ദ്രസർക്കാർ പ്രതിനിധികളിമായുള്ള ഉന്നത തലയോഗത്തിൽ ബിഎസ്എൻഎൽലിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച്‌ ചെയർമാൻ അനുപം ശ്രീവാസ്‌തവ വിശധീകരിച്ചിരുന്നു. തുടർന്ന്‌ കമ്പനി അടച്ച്‌പൂട്ടിയാലുണ്ടാകുന്ന സാഹചര്യത്തെക്കുറിച്ച്‌ റിപ്പോർട്‌ തയ്യാറാക്കാനാണ്‌ കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്‌.

റിലയന്‍സ് അടക്കമുള്ള സ്വകാര്യ കമ്പനികളുടെ കടന്നുവരവ്‌ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ ഗുരുതരമായി ബാധിച്ചുവെന്നാണ് അനുപം ശ്രീവാസ്‌തവ പറഞ്ഞത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2WWDoTX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages