പൊലീസിന്റെ സർവീസ‌് വിവരങ്ങൾ ഒറ്റ ക്ലിക്കിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

പൊലീസിന്റെ സർവീസ‌് വിവരങ്ങൾ ഒറ്റ ക്ലിക്കിൽ

തിരുവനന്തപുരം
പൊലീസുകാർക്ക‌് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ഇനി ‘ക്ലീൻ റെക്കോർഡ‌് ട്രാക്ക‌്’ ക്ലീനാകണം. ഇതിനായി മുഴുവൻ പൊലീസുകാരുടെയും സർവീസ‌് സംബന്ധമായ കാര്യങ്ങൾ ഓൺലൈനിലേക്ക‌്. ‘ക്ലീൻ റെക്കോർഡ‌് ട്രാക്ക‌്’ എന്ന ഈ  പദ്ധതി രണ്ടു ദിവസത്തിനകം നിലവിൽവരും.
നോൺ ഐപിഎസ‌് എസ‌്പി മുതൽ സിവിൽ പൊലീസ‌് ഓഫീസർവരെയുള്ള ഉദ്യോഗസ്ഥരുടെ സർവീസ‌് കാര്യങ്ങളാണ‌് ഓൺലൈനിലാക്കുന്നത‌്. ഇതോടെ സംസ്ഥാന പൊലീസ‌് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക‌്  മുഴുവൻ പൊലീസുകാരുടെയും വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭിക്കും. ഐപിഎസ‌് ഉദ്യോഗസ്ഥരുടെ സർവീസ‌് കാര്യങ്ങൾ വ്യത്യസ‌്തമായതിനാൽ അവർക്കായി മറ്റൊരു ‘ക്ലീൻ റെക്കോർഡ‌് ട്രാക്ക‌്’ പരിഗണനയിലാണെന്ന‌് സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ പറഞ്ഞു. 

സർവീസിൽ കയറിയതുമുതലുള്ള പൊലീസുകാരുടെ എല്ലാ വിവരങ്ങളും ‘ക്ലീൻ റെക്കോർഡ‌് ട്രാക്കി’ൽ ലഭിക്കും. മികച്ച സേവനത്തിന‌് ലഭിക്കുന്ന ഗുഡ‌് സർവീസ‌് എൻട്രി, വിവിധ അംഗീകാരങ്ങൾ,  ശിക്ഷാ നടപടികൾ, കേസുകളുടെ  വിവരം തുടങ്ങിയവയും ഇതിലുൾപ്പെടുത്തും.  പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ സർവീസ‌് ബുക്ക‌് സംവിധാനം പൊലീസിൽനിന്ന‌് പടികടക്കും.

പൊലീസുകാരുടെ  സ്ഥാനക്കയറ്റം ഡിപിസി (ഡിപ്പാർട്ട‌്മെന്റ‌് പ്രമോഷൻ കമ്മിറ്റി) തയ്യാറാക്കുന്ന സീനിയോറിറ്റി പട്ടിക പ്രകാരമാണ‌്.  ശിക്ഷാനടപടിക്ക‌് വിധേയമായവരെ സ്ഥാനക്കയറ്റത്തിന‌് പരിഗണിക്കാറില്ല.  ഉദ്യോഗസ്ഥരുടെ  വിശദമായ വിവരങ്ങൾ ഇതിനായി യോഗം പരിശോധിക്കും.  ഡിവൈഎസ‌്പിമാരായി താൽകാലിക സ്ഥാനക്കയറ്റം നൽകിയ 11 സിഐമാരെ കഴിഞ്ഞദിവസം  ചേർന്ന ഡിപിസി യോഗം തരംതാഴ‌്ത്തിയത‌്  ഇവർ വിവിധ കേസുകളിൽ പ്രതിയായതിനാലാണ‌്. സംസ്ഥാന പൊലീസ‌് മേധാവിയാണ‌് പിഎസ‌്സി ചെയർമാന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഡിപിസി യോഗത്തിൽ  പൊലീസ‌് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സമർപ്പിക്കേണ്ടത‌്. സർവീസ‌്  ബുക്കിലെ രേഖകളാണ‌് ഇതിന‌് കാര്യമായി ആശ്രയിക്കുന്നത‌്.  ഓൺലൈനിൽ ഈ വിവരം ലഭിക്കുന്നതോടെ പരിശോധന കാര്യക്ഷമവും സുതാര്യവും എളുപ്പവുമാകും.
‘ക്ലീൻ  റെക്കോർഡ‌് ട്രാക്ക‌്’  പൊലീസുകാർക്കും സ്വയം പരിശോധിക്കാം. അതിനായി  എല്ലാ ഉദ്യോഗസ്ഥർക്കും പിൻ നമ്പർ നൽകും. എന്നാൽ, റെക്കോഡിൽ തിരുത്താനാകില്ല.

മറ്റുള്ള ഉദ്യോഗസ്ഥരുടെ റെക്കോഡ‌് വേറെ ഒരാൾക്ക‌് പരിശോധിക്കാനുമാകില്ല. അതേസമയം, എസ‌്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക‌് തങ്ങളുടെ കീഴിലെ പൊലീസുകാരുടെ ‘ക്ലീൻ  റെക്കോർഡ‌് ട്രാക്ക‌്’ പരിശോധിക്കാനാകും.



from Kerala || Deshabhimani ​Online ​News http://bit.ly/2t89CxQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages