‘ചലഞ്ചസ‌് ടു ഇന്ത്യൻ ഫിസ‌്കൽ ഫെഡറലിസം ’ പ്രകാശനം ചെയ‌്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

‘ചലഞ്ചസ‌് ടു ഇന്ത്യൻ ഫിസ‌്കൽ ഫെഡറലിസം ’ പ്രകാശനം ചെയ‌്തു


തിരുവനന്തപുരം
കേന്ദ്ര സംസ്ഥാന ധനകാര്യ ബന്ധങ്ങളെക്കുറിച്ച് ധനമന്ത്രി  തോമസ് ഐസക്കും ആർ മോഹനും ലേഖാ ചക്രവർത്തിയും ചേർന്നെഴുതിയ  പുസ്തകം ‘ചലഞ്ചസ‌് ടു ഇന്ത്യൻ ഫിസ‌്കൽ ഫെഡറലിസം ’  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രകാശനം ചെയ‌്തു. കേരള സർവകലാശാല യൂണിയൻ ചെയർപേഴ‌്സൺ ശ്യാമിലി പുസ‌്തകം ഏറ്റുവാങ്ങി.

പതിനാലാം ധന കമീഷൻ അംഗം പ്രൊഫ. സുധീപ്തോ മണ്ഡേൽ, കൊൽക്കത്ത ഐഐഎമ്മിലെ പ്രൊഫ. സുശീൽ ഖന്ന,  ന്യൂഡൽഹി നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് പബ്ലിക‌് ഫിനാൻസ‌് ആൻഡ‌് പോളിസിയിലെ പ്രൊഫ. പിനാകി ചക്രവർത്തി, ഗുലാത്തി ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫിനാൻസ‌് ആൻഡ‌് ടാക‌്സേഷനിലെ ഡയറക്ടർ പ്രൊഫ.  ഡി നാരായണ, മുൻ ഡയറക്ടർ ഡോ. എ വി ജോസ് എന്നിവർ സംസാരിച്ചു.  ടി എം തോമസ‌് ഐസക‌് സ്വാഗതവും ആർ മോഹൻ നന്ദിയും പറഞ്ഞു. നാലു ദശകത്തിലെ കേന്ദ്ര –-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ‌്ത‌് പ്രവണതകൾ തുറന്നുകാട്ടുകയാണ‌് പുസ‌്തകം. ലെഫ‌്റ്റ‌് വേർഡാണ‌്  പുസ‌്തകത്തിന്റെ പ്രസാധകർ.


 



from Kerala || Deshabhimani ​Online ​News https://ift.tt/2BTRNXU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages