മുല്ലപ്പള്ളി പറഞ്ഞത‌് കോൺഗ്രസുകാരുടെ ചരിത്രം ഓർമിച്ച‌്; അഭിമന്യൂ സ‌്മാരകം സംബന്ധിച്ച‌ പ്രസ‌്താവന വസ‌്തുതാ വിരുദ്ധ‌ം: സി എൻ മോഹനൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

മുല്ലപ്പള്ളി പറഞ്ഞത‌് കോൺഗ്രസുകാരുടെ ചരിത്രം ഓർമിച്ച‌്; അഭിമന്യൂ സ‌്മാരകം സംബന്ധിച്ച‌ പ്രസ‌്താവന വസ‌്തുതാ വിരുദ്ധ‌ം: സി എൻ മോഹനൻ

കൊച്ചി> അഭിമന്യൂ സ‌്മാരകം സംബന്ധിച്ച‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ‌്താവന അങ്ങേയറ്റം വസ‌്തുതാ വിരുദ്ധവും അപലപനീയവുമാണെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ  പറഞ്ഞു. ജന മഹായാത്ര ഇപ്പോൾ നുണമഹാ യാത്രയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി ജില്ലാ കമ്മിറ്റി പിരിച്ച പണം ഉപയോഗിച്ച‌് സ്ഥലം വാങ്ങി വീട‌് വെച്ചു കൊടുത്തു. സഹോദരിയുടെ വിവാഹം നടത്തി. ബാക്കി തുക അഛന്റെയും അമ്മയുടെയും അക്കൗണ്ടിൽ നിക്ഷേപിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി പിരിച്ച തുക ഒരു രൂപ കുറയാതെ ബാങ്ക‌് അക്കൗണ്ടിലുണ്ട‌്. എറണാകുളത്ത് അഭിമന്യുവിന്റെ പേരിൽ സ്മാരകം പണിയുന്നതിനു സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്.  ഉചിതമായ സ‌്മാരകം തന്നെ ഉയരും.

കോൺഗ്രസുകാരുടെ ചരിത്രം ഓർമിച്ചായിരിക്കും മുല്ലപ്പള്ളി ഇങ്ങിനെ പറഞ്ഞത‌്.  സി എം സ‌്റ്റീഫന്റെ സ‌്മാരകത്തിനായി പിരിച്ച പണം നക്കിതിന്നുവെന്ന‌് കോൺഗ്രസുകാർ തന്നെയാണ‌് പറഞ്ഞത്‌. പണം പിരിക്കാതിരുന്നതിന‌് മണ്ഡലയം കമ്മിറ്റി പിരിച്ചുവിട്ടയാളാണ‌് മുല്ലപ്പള്ളി.  ജാഥയിൽ പണം എണ്ണാൻ മെഷീൻ കൊണ്ടുനടക്കുന്നതും ഇതേ വ്യക്തി തന്നെ‌. അദ്ദേഹമാണ‌് സപിഐ  എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സി എൻ മോഹനൻ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2IuJIid
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages