കോൺഗ്രസിന്റെ മന്ദത മാറ്റാനാണ‌് ജാഥ, കാശ‌് പിരിക്കാൻ കഴിയാത്ത കമ്മിറ്റികളെ പിരിച്ചുവിടണം‌: മുല്ലപ്പള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

കോൺഗ്രസിന്റെ മന്ദത മാറ്റാനാണ‌് ജാഥ, കാശ‌് പിരിക്കാൻ കഴിയാത്ത കമ്മിറ്റികളെ പിരിച്ചുവിടണം‌: മുല്ലപ്പള്ളി

കണ്ണൂർ> കോൺഗ്രസ‌് ജാഥക്ക‌് ബൂത്ത‌് കമ്മിറ്റികളോട‌് പിരിച്ചു നൽകാനാവശ്യപ്പെട്ടത‌് 12,000 രൂപയെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ. യാത്ര സംഘടിപ്പിക്കുന്നത‌ിന‌് വലിയ ചെലവാണ‌് വരുന്നത‌്. ആ തുക പിരിച്ചു നൽകാനാണ‌് കമ്മിറ്റികളോട‌് ആവശ്യപ്പെട്ടത‌്. 12,000 രൂപ ഇന്ന‌് വലിയ തുകയൊന്നുമല്ല.   ആ തുകപോലും പിരിച്ചു നൽകാനാവില്ലെന്ന‌് വന്നാൽ അത്തരം കമ്മിറ്റികളെ പിരിച്ചു വിടുകയല്ലാതെ എന്ത‌് ചെയ്യും–- മുല്ലപ്പള്ളി  ചോദിച്ചു. പിരിച്ചെടുത്ത പണം  നൽകാത്തതിന്റെ പേരിൽ  കണ്ണൂർ, കാസർകോട‌് ജില്ലകളിലെ 10 കമ്മിറ്റികളെ  പിരിച്ചുവിടേണ്ടിവന്ന സാഹചര്യം വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മുല്ലപ്പള്ളി.

കേരളത്തിൽ കോൺഗ്രസിന‌്  മന്ദത ബാധിച്ചതായും അതു മാറ്റാനാണ‌് യാത്രയിലൂടെ ശ്രമിക്കുന്നതെന്നും പറഞ്ഞു.  കഴിഞ്ഞ തവണ  എം പി വീരേന്ദ്രകുമാർ  മത്സസരിച്ച പാലക്കാട്  ലോകസഭാ സീറ്റ‌് മറ്റാർക്കും നൽകില്ല.  കോൺഗ്രസ‌് തന്നെ മൽസരിക്കും.  വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന‌് ഒരു സീറ്റും ബിജെപിക്ക‌് ലഭിക്കില്ലെന്നതിന്റെ സൂചനയാണ‌്  ഒ രാജഗോപാലിന്റെ  നിയമസഭാ പ്രസംഗം. കെ സുധാകരനെ കണ്ണൂരിൽ മത്സസരിപ്പിക്കുന്ന കാര്യം പാർടി ചർച്ച ചെയ‌്തിട്ടില്ല. കേന്ദ്രസർക്കാരിനെ ഒരുവാക്കിൽ പോലും വിമർശിക്കാതിരിക്കാൻ  മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ ശ്രദ്ധിച്ചു.  അമ്പലപ്പുഴ ജുഡീഷ്യൽ മജ‌ിസ‌്ട്രേട്ട‌് കേസ‌് എടുക്കാൻ നിർദേശിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട മന്ത്രി രാജിവയ‌്ക്കണമെന്നും ആവശ്യപ്പെട്ടു. 
 



from Kerala || Deshabhimani ​Online ​News http://bit.ly/2GqzFrR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages