ഷുക്കൂർ കേസ‌്: വീണ്ടും സിബിഐയുടെ ക്രൂരമുഖം; സാക്ഷിമൊഴികളൊന്നും ഗൂഢാലോചനാ വാദം തെളിയിക്കാൻ പര്യാപ‌്തമല്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ഷുക്കൂർ കേസ‌്: വീണ്ടും സിബിഐയുടെ ക്രൂരമുഖം; സാക്ഷിമൊഴികളൊന്നും ഗൂഢാലോചനാ വാദം തെളിയിക്കാൻ പര്യാപ‌്തമല്ല


സ്വന്തം ലേഖകൻ
കൊലപാതകം നടക്കുന്ന വിവരം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നുമുള്ള കുറ്റം ചുമത്തിയാണ് കേരള പൊലീസ് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയും സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎൽഎയെയും ഷുക്കൂർ വധക്കേസിൽ  പ്രതിചേർത്തത്. തടഞ്ഞുവച്ചവരെ കൈകാര്യം ചെയ്യണമെന്ന‌് പ്രതികൾ ഫോണിൽ നിർദേശിക്കുന്നത‌് പി ജയരാജനും ടി വി രാജേഷും കേട്ടിരുന്നുവെന്ന രണ്ടു  മുസ്ലിംലീഗ‌് പ്രവർത്തകരുടെ ‘സാക്ഷിമൊഴി’ കണക്കിലെടുത്തായിരുന്നു നടപടി.ഷുക്കൂറിന്റെ ഉമ്മയുടെ ഹർജിയെ തുടർന്ന‌് കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും ഗൂഢാലോചന സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നതിനുമാണ് ഹൈക്കോടതി കേസ‌് സിബിഐക്ക് വിട്ടത്. പക്ഷേ, കേരള പൊലീസ് അന്വേഷിച്ചതിൽ കൂടുതലൊന്നും കണ്ടെത്താൻ സിബിഐക്ക‌് സാധിച്ചില്ല. 

മുസ്ലിംലീഗ‌് പ്രവർത്തകരായ പി പി അബുവും മുഹമ്മദ‌് സാബിറും തങ്ങൾ അങ്ങനെ മൊഴി നൽകിയിട്ടില്ലെന്ന‌് പിന്നീട‌് തളിപ്പറമ്പ‌് മജിസ‌്ട്രേട്ട‌് കോടതിയിലെ മറ്റൊരു കേസിൽ സത്യവാങ‌്മൂലം നൽകിയിരുന്നു. ആശുപത്രിയിൽ പോയിട്ടേയില്ലെന്നായിരുന്നു  സത്യവാങ‌്മൂലം. സംഭവം വിവാദമായതോടെ ലീഗ‌് നേതൃത്വം ഇടപെട്ട‌് ഇരുവരെയും വിദേശത്തേക്ക‌് കടത്തി. ഇതേ സാക്ഷികളെ സിബിഐ ചോദ്യംചെയ്തപ്പോൾ തടഞ്ഞുവച്ചവരെ കൈകാര്യംചെയ്യാൻ പറയുന്നത് പി ജയരാജനും ടി വി രാജേഷും കേട്ടുവെന്ന ഭാഗം ഉപേക്ഷിച്ചു. തങ്ങൾമാത്രം കേട്ടുവെന്ന നിലയിലേക്ക് മാറ്റി. സിപിഐ എം നേതാക്കളെ  വേട്ടയാടാൻ തുടക്കംമുതൽ ഈ കേസ‌് ദുരുപയോഗം ചെയ‌്തുവെന്നത‌് പകൽപോലെ വ്യക്തം.

പി ജയരാജനും ടി വി രാജേഷ് എംഎൽഎക്കുമെതിരെ ഇപ്പോൾ ചുമത്തിയ ഗൂഢാലോചനക്കുറ്റവും നിലനിൽക്കില്ലെന്ന‌് നിയമവിദഗ‌്ധർ  ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രത്തിൽ സിബിഐ അവതരിപ്പിച്ച സാക്ഷിമൊഴികളൊന്നും ഗൂഢാലോചനാ വാദം തെളിയിക്കാൻ പര്യാപ‌്തമല്ല. ജയരാജനും രാജേഷും ഒന്നിച്ച് കണ്ട് സംസാരിക്കുന്നത് കേട്ടതായി ഒരു സാക്ഷി മൊഴിയുമില്ല. സാക്ഷികൾ ലോക്കൽ പൊലീസിന് നൽകിയ മൊഴിയിൽനിന്നടക്കം പിന്നോട്ടുപോയി. നേരത്തെയുള്ള മൊഴിപ്രകാരം ഐപിസി 118ാം വകുപ്പേ നിലനിൽക്കൂ എന്നാണ് പൊലീസ് കണ്ടെത്തിയത്. സിബിഐ ആ വകുപ്പ് നിലനിൽക്കില്ലെന്ന നിഗമനത്തിലാണെത്തിയത്. പ്രതിചേർത്തതുതന്നെ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണിത്. സാക്ഷിമൊഴികൾ, അതേപടി പകർത്തിയെഴുതി 120 ബി വകുപ്പ് ചേർക്കുക മാത്രമാണ്‌ചെയ്തത്. ഇതിന് പ്രത്യേക അന്വേഷണം ആവശ്യമുണ്ടായിരുന്നോ?

പൊലീസ് ചോദ്യംചെയ്തവരടക്കം 24 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതൊഴിച്ചാൽ സിബിഐ എന്തുചെയ്‌തുവെന്ന ചോദ്യം പ്രസക്തമാണ്. അന്യായമായി ഗൂഢാലോചനക്കുറ്റം ചുമത്തിയവരെ ഒഴിവാക്കാൻ കുറ്റപത്രത്തിന്മേലുള്ള നിയമപോരാട്ടത്തിനാണ് ഇതോടെ തുടക്കമാവുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2BuzXe3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages