തിരുവനന്തപുരം > സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്ന നയന സൂര്യൻ അന്തരിച്ചു. വെള്ളയമ്പലം ആൽത്തറ ജങ്ഷനിലെ ഒരു ഫ്ലാറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കരുനാഗപ്പിള്ളി ആലപ്പാട് സ്വദേശിയാണ്.
ലെനിന് സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടനവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2E707Eb
via IFTTT
No comments:
Post a Comment