തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ട്‌ സംഘപരിവാർ നുണപ്രചാണം: എം സ്വരാജ്‌ പരാതി നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ട്‌ സംഘപരിവാർ നുണപ്രചാണം: എം സ്വരാജ്‌ പരാതി നൽകി

കൊച്ചി> ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽകണ്ട്‌ സംഘപരിവാർ നടത്തുന്ന നുണ പ്രചാണത്തിനെതിരെ എം സ്വരാജ്‌ എംഎൽഎ മുഖ്യമന്ത്രിക്ക്‌ പരാതി നൽകി. "ശരണം വിളിക്കുന്നവരുടെ വോട്ട്‌ വാങ്ങി ജയിക്കേണ്ട ഗതികേട്‌ ഇടതുപക്ഷത്തിനില്ല, ആചാര സംരക്ഷകരുടെ വോട്ട്‌ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല" എന്ന്‌ സ്വരാജ്‌ പറഞ്ഞതായാണ്‌ സംഘപരിവാർ പ്രചാരണം.  ഫോട്ടോ ഉപയോഗിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിൽ നുണ പ്രചാരണം വ്യാപകമായതോടെയാണ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയത്‌.

തെരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ വിശ്വാസികളെ ഇടതുപക്ഷത്തു നിന്ന്‌ അകറ്റുന്നതിനും സമൂഹത്തിൽ വർഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കുന്നതിനും വേണ്ടിയാണ്‌ കുപ്രചാരണം നടത്തുന്നത്‌. ഒരിക്കലും പറയാത്ത കാര്യം തന്റെ പേരിൽ പ്രചരിപ്പിക്കുന്നത്‌ ജനപ്രതിനിധി  എന്ന നിലയിൽ തന്നെ വ്യക്തിപരമായും താൻ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തേയും സമൂഹത്തിൽ മോശപ്പെടുത്തുന്നതിന്‌ വേണ്ടിയാണെന്നും പരാതിയിൽ പറയുന്നു.

ലോകസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംഘപരിവാർ കേന്ദ്രങ്ങൾ പൂർവാധികം ഭംഗിയായി നുണപ്രചരണ പരിപാടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സത്യത്തെ ഭയക്കുന്നവർക്ക് എക്കാലത്തും കല്ലുവെച്ച നുണകൾ തന്നെ ശരണം. സമൂഹത്തിൽ വിഷം തളിയ്ക്കുന്ന നുണയന്മാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയാണെന്നും എം സ്വരാജ്‌ ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2CYKBtf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages