എഴുത്തുകാരും വായനക്കാരും ലൈബ്രറികളും കലാകേന്ദ്രങ്ങളുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം; അവര്‍ ഗുണ്ട അക്രമം തുടരുകയാണ്: അശോകന്‍ ചരുവില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

എഴുത്തുകാരും വായനക്കാരും ലൈബ്രറികളും കലാകേന്ദ്രങ്ങളുമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം; അവര്‍ ഗുണ്ട അക്രമം തുടരുകയാണ്: അശോകന്‍ ചരുവില്‍

കൊച്ചി> എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച കോണ്‍ഗ്രസിന്റെ ഗുണ്ടാ ആക്രമണം തുടരുകയാണെന്ന് പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍. സാംസ്‌കാരിക സ്ഥാപനങ്ങളും കലാകേന്ദ്രങ്ങളും അവയുടെ വാഹനങ്ങളും ആക്രമിക്കപ്പെടുന്നു.അല്‍പ്പസമയം മുന്‍പ് കരുനാഗപ്പള്ളിയില്‍ യശശ്ശരീരനായ നോവലിസ്റ്റ് എ പി കളക്കാടിന്റെ അനുസ്മരണ പരിപാടി കഴിഞ്ഞു മടങ്ങുന്ന സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി
മോഹനന്‍ മാസ്റ്റരുടെ വാഹനം ഗുണ്ടകള്‍ തടഞ്ഞ് അസഭ്യപ്രകടനം നടത്തിയ വിവരം ലഭിച്ചു.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളായ ആയിരക്കണക്കിന് സിഖുകാരെ ആക്രമിച്ചു കൊലപ്പെടുത്തിയ അതേ രീതിയാണ് കോണ്‍ഗ്രസ് ഇവിടെയും തുടരുന്നതെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.

ദാരുണ സംഭവങ്ങളെ കൊള്ളക്കും കലാപത്തിനുമുള്ള ഉപാധിയാക്കുന്നു. അന്ന് സിഖു ജനതയാണെങ്കില്‍ ഇന്ന് ചിന്തകരും എഴുത്തുകാരും വായനക്കാരും ലൈബ്രറികളും കലാകേന്ദ്രങ്ങളുമാണ് അവരുടെ ലക്ഷ്യം. സ്വന്തം കാമുകിയെ തന്തൂരി അടുപ്പില്‍ ചുട്ടെടുത്ത, നിലമ്പൂര്‍ പാര്‍ടി ആപ്പീസിലെ തൂപ്പുകാരിയെ കൊന്നു തള്ളിയ, ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ അന്യോന്യം കൊന്നു തിന്നുന്ന യൂത്ത് കോണ്‍ഗ്രസ് ഭീകരതയെ ഇങ്ങനെ അഴിഞ്ഞാടാന്‍ അനുവദിച്ചുകൂടാ.

കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ രാജ്യം മുഴുവന്‍ കലാകാരന്മാര്‍ ആര്‍എസ്എസിനാല്‍ വേട്ടയാടപ്പെടുന്നു എന്നതും ഇതിനോട് കൂട്ടി വായിക്കണം.സര്‍ഗാത്മകതക്കും സംസ്‌കാരത്തിനും നേരെ ഉയരുന്ന ഈ പ്രാകൃത ഭീകരതക്കെതിരെ ശക്തമായി അണിനിരക്കണമെന്ന് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ പേരോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.





 



from Kerala || Deshabhimani ​Online ​News https://ift.tt/2UbV5Na
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages