ചൈത്ര തെരേസ ജോണിനെതിരെ സർക്കാർ നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി പിൻവലിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

ചൈത്ര തെരേസ ജോണിനെതിരെ സർക്കാർ നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി പിൻവലിച്ചു

കൊച്ചി> സിപിഐ എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസ് പരിശോധന നടത്തിയ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ സർക്കാർ അച്ചടക്ക നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി പിൻവലിച്ചു. കൊച്ചിയിലെ പബ്ളിക് ഐ എന്ന സംഘടന സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വാദങ്ങൾക്കൊടുവിൽ ഹർജിക്കാർ ഹര്‍ജി പിൻവലിയ്ക്കുകയായിരുന്നു.

ഭരിക്കുന്ന പാർടിയുടെ ഓഫീസ് റെയിഡ് ചെയ്ത ഉദ്യോഗസ്ഥയുടെ പ്രവൃത്തി മേലുദ്യോഗസ്ഥർ അംഗീകരിച്ചത് സംസ്ഥാനത്ത് ക്രമസമാധാന പാലനം ശക്തമാണെന്നതിന്റെ തെളിവാണെന്ന് ഹൈക്കോടതി പറഞ്ഞു. ചൈത്രയുടെ നടപടി മേലുദ്യോഗസ്ഥർ അംഗീകരിച്ചതായി ഹർജിക്കാർ കോടതിയിൽ പറഞ്ഞപ്പോളായിരുന്നു കോടതിയുടെ ഈ പരാമർശം. മുഖ്യമന്ത്രിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സർക്കാരിന് വേണ്ടി അഡീഷണൽ എ ജി കെ കെ രവീന്ദ്രനാഥ് ഹാജരായി.



from Kerala || Deshabhimani ​Online ​News http://bit.ly/2Bdjuuk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages