വയലാര്‍ > റീബില്‍ഡ് കേരള പദ്ധതിയെ ദുരുപയോഗം ചെയ്ത് കോണ്‍ഗ്രസ് വയലാര്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി തട്ടിപ്പ് നടത്തിയതായി ആക്ഷേപം.വയലാര്‍ പഞ്ചായത്ത് 16-ാം വാര്‍ഡിലെ താമസക്കാരനായ നേതാവാണ് പഞ്ചായത്തംഗത്തിന്റെ പൂര്‍ണ ഒത്താശയോടെ പദ്ധതിയെ മറയാക്കി ക്രമക്കേട് നടത്തിയതായി ആരോപണം ഉയര്‍ന്നത്.പ്രളയാനന്തര കേരള നിര്‍മിതിക്കായി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിക്ക് സന്നദ്ധരായവരില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരുന്നു.
പ്രളയം മൂലം ഭൂരിഭാഗം വീടുകള്‍ക്കും നാശനഷ്ടമുണ്ടായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് കണക്കെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നിമിത്തമാണ് വോളന്റിയര്‍മാരെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപ്പിലാക്കിയത്.തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍മാര്‍ ചുമതലയുള്ള വാര്‍ഡില്‍ പ്രളയത്തില്‍ നാശനഷ്ടമുണ്ടായ വീടുകളുടെ ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണം. അങ്ങനെ വീടിന്റെ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം ലഭിക്കും.
എന്നാല്‍ വോളന്റിയറായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം സെക്രട്ടറി കണക്കെടുപ്പില്‍ പക്ഷപാതം കാണിച്ചെന്ന ആക്ഷേപമാണുയരുന്നത്.അര്‍ഹരായവരെ ഒഴിവാക്കി സ്വന്തം വീടിന്റേതടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ലിസ്റ്റാണ് ഇയാള്‍ അപ് ലോഡ് ചെയ്തത്.15 ശതമാനത്തിലധികം നാശനഷ്ടം കണക്കാക്കി സമര്‍പ്പിച്ച അപേക്ഷയില്‍
ഡിസിസി അംഗത്തിനുള്‍പ്പടെ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പദ്ധതിയിലൂടെ 60,000 രൂപ കിട്ടിയപ്പോള്‍ യഥാര്‍ഥ പ്രളയ ദുരിതം ബാധിച്ചവരെ ഒഴിവാക്കി എന്നാണാരോപണം ഉയരുന്നത്. മണ്ഡലം സെക്രട്ടറിയുടെ തട്ടിപ്പ് തുറന്നു കാട്ടി ഡിവൈഎഫ്‌ഐ പ്രദേശത്ത് പോസ്റ്റര്‍ പതിച്ചിരുന്നു.
ഇതില്‍ ക്ഷുഭിതനായ ഇയാള്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം നിഖില്‍ അശോകിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുകയും ചെയ്തു.തുടര്‍ന്ന് നിഖില്‍ മര്‍ദിച്ചു എന്ന് കാട്ടി ചേര്‍ത്തല പോലീസില്‍ കള്ളപ്പരാതിയും നല്‍കി. വിഷയത്തില്‍ പ്രതിരോധത്തിലായ വയലാറിലെ കോണ്‍ഗ്രസ് നേതൃത്വം മണ്ഡലം സെക്രട്ടറിയെ കൈയൊഴിഞ്ഞ മട്ടാണ്.
from Kerala || Deshabhimani Online News http://bit.ly/2SPR3gm
via IFTTT
No comments:
Post a Comment