തിരുവനന്തപുരം> കേരള സര്‍ക്കാര്‍ ആയിരം ദിനങ്ങളിലെത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം റെയില്‍ വേ സ്‌റ്റേഷനില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം. റെയില്‍വേയുടെ നടപടി സംബന്ധിച്ച് ചോദിക്കുന്നതിനായി എത്തിയ ആറ്റിങ്ങല്‍ എംപി എ സമ്പത്തിനോട് റെയില്‍വേ ഡിവിഷണല്‍ കൊമേര്‍ഷ്യല്‍ മാനേജറായ രാജേഷ് ചന്ദ്രന്‍ മോശമായി പെരുമാറുകയും ചെയ്തു.
ഇവിടെ ഷോ ഓഫ് കാണിക്കരുതെന്ന് സമ്പത്തിനോട് രാജേഷ് ചന്ദ്രന്‍ പറയുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേയുടെ നടപടിക്കിതിരെ സിപിഐ എം നേതാക്കളടക്കമുള്ളവര്‍ പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം സിപിഐ എം നേതാവ് വി ശിവന്‍കുട്ടി എന്നിവരും സമ്പത്തിനൊപ്പമുണ്ടായിരുന്നു.
സ്വകാര്യ ഏജന്‍സിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് റെയില്‍വേസ്‌റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈ ബോര്‍ഡുകളെല്ലാം നീക്കം ചെയ്യുകയായിരുന്നു. എന്ത് കാരണത്താലാണ് നീക്കം ചെയ്തതെന്ന ചോദ്യത്തിനിടെയാണ് കൊമേര്‍ഷ്യല്‍ മാനേജര്‍ ഷോ ഓഫ് എന്ന വാക്ക് ഉപയോഗിച്ചത്. കരാറുകാര്‍ കുടിശിക നല്‍കാനുണ്ടെന്നും രാഷ്ട്രീയ ഉള്ളടക്കമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
അതേസമയം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ വിവിധ പരസ്യ ബോര്‍ഡുകള്‍ റെയില്‍വേ സ്‌റ്റേഷന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കി. പ്രശ്‌നം പരിഹരിക്കുന്നത് വരെ സത്യാഗ്രഹം ഇരിക്കുമെന്ന് സമ്പത്ത് പറഞ്ഞു. റെയില്‍വേ അധികാരികളുമായി സമ്പത്തും മറ്റ് നേതാക്കളും ചര്‍ച്ച തുടരുകയാണ്
from Kerala || Deshabhimani Online News https://ift.tt/2IuJSpO
via IFTTT
No comments:
Post a Comment