കെ കെ എൻ കുറുപ്പ്‌... ഈ ‘ചരിത്ര’ത്തിന‌് ഇന്ന‌് എൺപതാം പിറന്നാൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

കെ കെ എൻ കുറുപ്പ്‌... ഈ ‘ചരിത്ര’ത്തിന‌് ഇന്ന‌് എൺപതാം പിറന്നാൾ

കോഴിക്കോട‌്> ചരിത്രപണ്ഡിതനും കലിക്കറ്റ‌് യൂണിവേഴ‌്സിറ്റി മുൻ വൈസ‌് ചാൻസലറുമായ ഡോ. കെ കെ എൻ കുറുപ്പ‌ിന‌് ബുധനാഴ‌്ച എൺപതാം പിറന്നാൾ.  മനസ്സിലെന്നും പഠിതാവിന്റെ  ചെറുപ്പം സൂക്ഷിക്കുന്ന ഈ ചരിത്രാന്വേഷകൻ പിറന്നാൾ ദിനത്തിലും എഴുത്തിന്റെയും പഠനത്തിന്റെയും വഴികളിലാണ‌്. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ  ‘പ്രായമായെന്ന‌ തോന്നൽ ഇല്ലേയില്ല. അതുകൊണ്ട‌് പിറന്നാളിന‌് പ്രത്യേകിച്ച‌് ആഘോഷവുമില്ല. എഴുത്തിലും സെമിനാറുകളിലും പങ്കെടുത്ത‌് കഴിയുന്നിടത്തോളം സജീവമായി ഉണ്ടാകണം, അത‌് മാത്രമാണ‌് ആഗ്രഹം’.

കണ്ണൂരിലെ സാന്ത്വനം വയോജന പരിപാലന കേന്ദ്രത്തിലെ അന്തേവാസികൾക്ക‌് ഭക്ഷണം നൽകുന്നുണ്ട‌്. അതുമാത്രമാണ‌്  ഈ ദിനത്തിലെ പ്രത്യേകത. കെ കെ എൻ കുറുപ്പിനോടുള്ള ആദരസൂചകമായി  മൈസൂർ യൂണിവേഴ‌്സിറ്റി അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ ഏടുകൾ ചേർത്ത‌് രണ്ട‌് പുസ‌്തകം തയ്യാറാക്കിയിരുന്നു. അടുത്തിടെ യൂണിവേഴ‌്സിറ്റിയിൽ നടന്ന ചടങ്ങിൽ ഇത‌്  പുറത്തിറക്കി.

മലബാറിന്റെ ചരിത്രവും കർഷക പോരാട്ടങ്ങളും ആഴത്തിൽ പഠിക്കുകയും പുതുതലമുറയ‌്ക്ക‌് പരിചയപ്പെടുത്തുകയും ചെയ‌്ത ഈ അധ്യാപകൻ പക്ഷേ സമകാലീന സാഹചര്യത്തിൽ അത്ര സന്തുഷ‌്ടനല്ല. കേന്ദ്രത്തിൽ മന്ത്രി പദവിയിൽ ഇരിക്കുന്നവർ വരെ ചരിത്രത്തെ വളച്ചൊടിച്ച‌് പ്രസ‌്താവനകൾ നടത്തുന്നത‌് ശരിയല്ലെന്നും പോയ കാലത്തോടുള്ള നീതികേടാണെന്നും അദ്ദേഹം പറയുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട‌ുണ്ടായ കലഹങ്ങളോടും അദ്ദേഹം വിയോജിക്കുന്നു. മാറ്റം ചരിത്രത്തിന്റെ ഭാഗമാണ‌്. ആചാരങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന‌്  ചരിത്രത്തിൽനിന്ന‌് വ്യക്തമാണ‌്. സാമൂഹിക മാറ്റത്തിന‌് നേതൃത്വം നൽകേണ്ടത‌് സ‌്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ‌്. പുരോഗമന സമൂഹത്തിന‌് അനുകൂലമായി കാര്യങ്ങൾ ശുഭകരമായി അവസാനിക്കുമെന്നാണ‌് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

പൊതുപരിപാടികളും എഴുത്തുമൊക്കെയായി എന്നും തിരക്കുകളിലാണ‌് കെ കെ എൻ കുറുപ്പ‌്. മഹാകവി കുട്ടമത്തുമായി ബന്ധപ്പെട്ട പുസ‌്തകത്തിനായി പഠനങ്ങളിലാണിപ്പോൾ. കെ കെ എൻ കുറുപ്പ‌് എഡിറ്റ‌് ചെയ‌്ത കുട്ടമത്തിന്റെ സമ്പൂർണ കൃതികൾ കഴിഞ്ഞ വർഷം  പ്രസിദ്ധീകരിച്ചു.

സർക്കാരിന്റെ പൊതുവിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ, അഞ്ച‌് യൂണിവേഴ‌്സിറ്റികളിൽ സെനറ്റർ, വടകര കേന്ദ്രമായുള്ള മലബാർ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഫോർ റിസർച്ച‌് ആൻഡ‌് ഡെവലപ്പ‌്മെന്റ‌് ഡയറക്ടർ തുടങ്ങിയ പദവികളും വഹിക്കുന്നു. ചരിത്രവും വിവർത്തനവുമടക്കം 40 ഓളം പുസ‌്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. ഭാര്യ പ്രൊഫ. മാലിനിക്കൊപ്പം  പുതിയറയിലെ ഫ‌്ളാറ്റിലാണ‌് കെ കെ എൻ കുറുപ്പ‌് 10 വർഷമായി താമസിക്കുന്നത‌്. മകൻ നളിൻ കുമാറും മകൾ മീന കുറുപ്പും കുടുംബത്തോടൊപ്പം  കൊച്ചിയിലാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2N4WUc2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages