ബിജെപിയുടെ ഇടക്കാല ബജറ്റ്‌ വാഗ്‌ദാനങ്ങൾ വോട്ട്‌ നേടാനുള്ള തന്ത്രം മാത്രം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

ബിജെപിയുടെ ഇടക്കാല ബജറ്റ്‌ വാഗ്‌ദാനങ്ങൾ വോട്ട്‌ നേടാനുള്ള തന്ത്രം മാത്രം: മുഖ്യമന്ത്രി

കൊച്ചി > ബിജെപിയുടെ കേന്ദ്ര ഇടക്കാല  ബജറ്റ്‌ വാഗ്‌ദാനങ്ങൾ വോട്ട്‌ നേടാനുള്ളത്‌ മാത്രമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യപരമല്ലാത്ത കേന്ദ്ര‐സംസ്ഥാന ബന്ധങ്ങൾ സ്വാഭാവിക വികസനത്തിന്‌ തടസ്സം നിൽക്കുകയാണ്‌. മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത്‌ കേരള ബജറ്റ്‌ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില മേഖലയിൽ രാജ്യത്ത്‌ മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വികസനം നേടിയതിന്റെ പേരിൽ ശിക്ഷ അനുഭവിക്കേണ്ട അവസ്ഥയിലാണ്‌ കേരളം. ഇത്രയും വികസനം നേടിയ സ്ഥിതിക്ക്‌ ഇനി ആവശ്യമില്ല എന്നാണ്‌ കേന്ദ്രത്തിന്റെ നിലപാട്‌. ഇത്തരം ജനാധിപത്യപരമല്ലാത്ത കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ കേരളത്തിന്റെ സ്വാഭാവികമായ വികസനത്തിനും തടസ്സമാണ്‌. 

സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിലപാടാണ്‌ കേരള ബജറ്റിലൂടെ അവതരിപ്പിച്ചത്‌.  പല മേഖലയിലും നേടിയ പുരോഗതിക്കനുസൃതമായി പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്‌ തിരിച്ചറിഞ്ഞ്‌ അതിനായുള്ള പ്രവർത്തനങ്ങൾ ഗൗരവമായി സർക്കാർ കാണുന്നു. ജാതീയത, വർഗീയത എന്നിവയെ അകറ്റിനിർത്തി ലിംഗസമത്വം‐സാമൂഹ്യനീതി എന്നീ ലക്ഷ്യങ്ങളുമായിത്തന്നെ സർക്കാർ മുന്നോട്ടുപോകും. പ്രളയപുനർനിർമാണത്തിന്‌ 15888 കോടിയാണ്‌ അടിയന്തിരമായി ആവശ്യമുള്ളത്‌, ഇതിൽ 7000 കോടി അന്താരാഷ്‌ട്ര ഏജൻസികളിൽനിന്ന്‌ ലഭ്യമാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. 

പുനർനിർമാണം എന്നാൽ മുൻപ്‌ ഉണ്ടായിരുന്നതുപോലെ വീണ്ടും നിർമിക്കുകയല്ല സർക്കാരിന്റെ ലക്ഷ്യം.  ഇനിയൊരു ദുരന്തമുണ്ടായാൽ തകരാത്ത നാടിനെ രൂപപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. അതിനുവേണ്ടി വൻകിട പദ്ധതികൾ പൂർത്തിയാക്കും. ഇതെല്ലാം വേഗത്തിലാക്കാൻ ചുവപ്പുനാടയിൽനിന്ന്‌ മാറിയുള്ള വികസനമാണ്‌ ലക്ഷ്യം.

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ആവശ്യമായ നടപടികളാണ്‌ എടുക്കുന്നത്‌. വിശ്വാസമില്ലാത്തവർക്കും അതുപോലെതന്നെ. ഒരു സമൂഹം വികസിച്ചു എന്നത്‌ തിരിച്ചറിയുന്നത്‌ സ്‌ത്രീകളോടും കുട്ടികളോടും എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്‌. ദീർഘകാലത്തേക്കുള്ള വികസനം മുന്നോട്ടുവയ്‌ക്കുന്ന ബജറ്റാണ്‌ സംസ്ഥാനത്തിന്റേത്‌. കേന്ദ്രം പ്രതീക്ഷിച്ചപോലെ സഹായിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനം സ്വന്തം നിലയിൽ പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്‌. മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GxCFmg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages