ഇടുക്കിയിൽ വിനോദയാത്രയ്‌ക്ക് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ഇടുക്കിയിൽ വിനോദയാത്രയ്‌ക്ക് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു

തുറവൂർ > ഇടുക്കിയിൽ വിനോദയാത്രക്ക് പോയ സംഘത്തിലെ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തുറവൂർ പഞ്ചായത്ത് 12- വാർഡ് പുത്തൻപുരയ്‌ക്കൽ വേണുവിന്റെയും മായയുടെയും മകൻ ജി‌ഷ്‌ണു(20) ആണ് മരിച്ചത്. ചെറുതോണി പേപ്പാറ പാലത്തിൽ ശനിയാഴ്‌ച്ച രാത്രി 12നായിരുന്നു അപകടം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. തുറവൂരിൽ നിന്ന് ജിഷ്‌ണുവും സുഹൃത്തുക്കളും ചേർന്ന് സൈലോ കാറിൽ ഇടുക്കിയിലെത്തി. ചെറുതോണിയിലെ ലോഡ്‌ജിൽ മുറിയെടുത്ത ശേഷം ബൈക്കിൽ പ്രദേശവാസിയും സുഹൃത്തുമായ അഭിജിത്തിനൊപ്പം ഭക്ഷണം വാങ്ങാൻ പുറത്തു പോയി .ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി പാലത്തിന്റെ ഇരുമ്പു ഫെൻസിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജിഷ്‌ണു മരിച്ചു. അഭിജിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2SUwLmB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages