'ഞങ്ങള്‍ക്ക് സ്റ്റേഡിയം വേണം'; പത്തനംതിട്ടയില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ ജനകീയ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

'ഞങ്ങള്‍ക്ക് സ്റ്റേഡിയം വേണം'; പത്തനംതിട്ടയില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ ജനകീയ പ്രതിഷേധം

പത്തനംതിട്ട > ഞങ്ങള്‍ക്ക് വേണം സ്‌റ്റേഡിയം... ഇത് നഷ്ടപ്പെടുത്തുന്നതെന്തിന്... പത്തനംതിട്ട നഗരസഭ ഭരിക്കുന്ന യുഡിഎഫ രാഷ്ട്രീയ താല്‍പര്യം എന്തിനാണ് വികസനത്തില്‍ കലര്‍ത്തുന്നത്... കായിക രംഗത്തിന്റെ സ്വപ്‌നവും പ്രതീക്ഷയും തകര്‍ക്കുന്നതെന്ത് ലാഭത്തിനു വേണ്ടി... 50 കോടി രൂപയുടെ സ്‌റ്റേഡിയം അട്ടിമറിച്ചത് കൊണ്ട് നിങ്ങളെ ചരിത്രം കുറ്റപ്പെടുത്തില്ലേ... ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പത്തനംതിട്ട പട്ടണത്തില്‍ ഉയര്‍ന്നത്. 

ഐസ്‌‌‌‌‌‌സ്‌‌‌‌കേറ്റിങിലെ അന്തര്‍ദേശീയ താരം അഭിജിത് അമല്‍രാജ്, സ്‌കൂള്‍ അത്ലറ്റിലെ ദേശീയതാരം അനന്ദു വിജയന്‍ ഉള്‍പ്പെടെ  ജില്ലയില്‍നിന്ന് ഭാവി കായികലോകത്തിന്റെ വാഗ്ദാനമാകേണ്ട യൗവനം പ്രതീക്ഷയറ്റ മനസോടെ പ്രതികരിച്ചു. പരിമിതിയും പരിധിയും നിറഞ്ഞ ജില്ലയുടെ ദുര്‍ബലതയ്ക്ക് പ്രതീക്ഷകളുടെ ഉന്നതിയിലേക്ക് പറന്നുയരാന്‍ അവസരം കാത്തുനില്‍ക്കുന്നത് നൂറുകണക്കിന് യുവത്വമാണ്. ഇവരുടെയെല്ലാം സാധ്യതയെ വഴിയാധാരമാക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിനെതിരെ പ്രതിഷേധത്തിന്റെ തീജ്വാല തീര്‍ത്തുകൊണ്ടാണ് ശനിയാഴ്ച രാവിലെ വീണാ ജോര്‍ജ് എംഎല്‍യുടെ നേതൃത്വത്തിലുള്ള 12 മണിക്കൂര്‍ സത്യഗ്രഹം ആരംഭിച്ചത്.


 
50 കോടി രൂപയുടെ രാജ്യാന്തര സ്‌റ്റേഡിയം പത്തനംതിട്ടയില്‍ വേണ്ടെന്ന യുഡിഎഫ് നിലപാടില്‍ സംഘടിതമായ പ്രതിഷേധം ഉയര്‍ന്നു വന്നു. എല്ലാ രാഷ്ട്രീയവും മറന്ന് കായിക സ്‌നേഹികള്‍ പത്തനംതിട്ടയില്‍ ഒത്തുകൂടി. വീണാ ജോര്‍ജ് എംഎല്‍എയുടെ സത്യഗ്രഹത്തിന് ഐക്യദാര്‍ഡ്യവുമായി. കായിക താരങ്ങള്‍, വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍, സ്‌കൂള്‍-- കോളേജ്  കുട്ടികള്‍, കായിക അധ്യാപകര്‍, വ്യാപാരികള്‍, രാഷ്ട്രീയ-- സാമൂഹ്യ-- കലാ രംഗത്തെ പ്രമുഖര്‍, വൈദികര്‍ എന്നുവേണ്ട, സര്‍വരും പിന്തുണയുമായി രംഗത്തെത്തി.

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, സിഐടിയു, എന്‍ജിഒ യൂണിയന്‍, കെജിഒഎ, വെണ്ണിക്കുളം സെന്റ് ബഹ്‌നാന്‍സ് സ്‌കൂള്‍ കുട്ടികള്‍, സ്‌പോര്‍ട്‌സ് അസോസിയേഷനിലെ കുട്ടികള്‍ എന്നിവരുടെയെല്ലാം ഐക്യദാര്‍ഡ്യ പ്രകടനവും നടന്നു. സാഹിത്യകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന്‍, ബാലതാരങ്ങളായ അബിനി ആദി, വൈശാഖ് പവനന്‍ ഇവരുടെ സാന്നിധ്യവും ശ്രദ്ധേയം.

എന്‍ സജികുമാറിന്റെ അധ്യക്ഷതയിലാണ് രാവിലെ പത്തിന് സത്യഗ്രഹ സമരത്തിന്റെ ചടങ്ങ് ആരംഭിച്ചത്. മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് ഉദ്ഘാടനംചെയ്തു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. ടി കെ ജി നായര്‍, ജില്ലാ കമ്മിറ്റിയംഗം എം വി സഞ്ജു, നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അമൃതം ഗോകുലന്‍, നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍ ബി രാജീവ്കുമാര്‍, വെണ്ണിക്കുളം സെന്റ് ബര്‍ഹനാന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജീവ്, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി സി വി സുരേഷ്‌കുമാര്‍, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ഡി ബിനു, ജെറി ഈശോഉമ്മന്‍, നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ പി കെ അനീഷ്, സെക്രട്ടറി പി വി അശോക് കുമാര്‍, എന്‍സിപി നേതാക്കളായ ചെറിയാന്‍ ജോര്‍ജ് തമ്പു, മാത്യൂസ് തോമസ്, മഹിള അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് നിര്‍മലദേവി, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ആര്‍ തുളസീധരന്‍ പിള്ള, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടി പി ബി സതീഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായര്‍, സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ശ്യാമ, ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ്, ജില്ലാ കമ്മിറ്റിയംഗം സജിത് പി ആനന്ദ്, പികെഎസ് ഏരിയ സെക്രട്ടറി വി വി വിനോദ്, കൗണ്‍സിലര്‍മാരായ വി മുരളീധരന്‍, ടി ആര്‍ ശുഭ, സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം തോമസ് പി ചാക്കോ, ശാസ്ത്ര സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കെ പി കൃഷ്ണന്‍കുട്ടി എന്നിവര്‍ വിവിധ സമയങ്ങളില്‍ ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് സംസാരിച്ചു.



സ്റ്റേഡിയം യാഥാര്‍ഥ്യമാക്കുന്നതിനായി സമരപരമ്പരയ്ക്ക് തുടക്കം കുറിക്കുന്ന ആഹ്വാനവുമായി സത്യഗ്രഹം അവസാനിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ നന്ദി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GkMOmf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages