കൊച്ചി> ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ചു കെ ആർ മീര എഴുതിയ പോസ്റ്റിൽ മീരയുടെ പേരിലെ അക്ഷരം മാറ്റി തെറിവിളിക്കാന്‍ സൂചന നല്‍കി വി ടി ബലറാമിന്റെ പോസ്റ്റ് .'പോ മോളേ മീരേ' എന്നു ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരം മാറാതിരിയ്ക്കാന്‍ അണികള്‍ ശ്രദ്ധിയ്ക്കണം എന്നായിരുന്നു ബാലറാമിന്റെ കമന്റ്. "അണികൾക്ക‌് ആശയക്കുഴപ്പം ഒഴിവാക്കാൻ ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു' എന്ന മറുപടിയുമായി മീരയും തിരിച്ചടിച്ചു.
മീരയുടെ പോസ്റ്റിന്റെ പൂർണരൂപം....
കെ ആർ മീര:--
പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,
എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍,
നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,
ഓര്‍മ്മ വയ്ക്കുക–
ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.
ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.
സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.
കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.
നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.
അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.
ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.
നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.
ഒരു നാള്‍,
നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,
–അവര്‍ വരും.
നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.
എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.
ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.
കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.
പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.
അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,
നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.
ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.
അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.
അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക
വി ടി ബൽറാമിന്റെ കമന്റ‌്–- "പോ മോനേ ബാല - രാമാ " എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാൻ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കും.
എന്നാൽ തിരിച്ച് പോ മോളേ ''മീരേ" എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

മീരയുടെ മറുപടി–- ശ്രീ വി.ടി. ബലറാം എം. എല്‍.എ, ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ചതിനെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതില്‍ ദു:ഖം പ്രകടിപ്പിച്ചു ഞാന്‍ എഴുതിയ പോസ്റ്റ് ആണല്ലോ താങ്കളെ അങ്ങേയറ്റം ചൊടിപ്പിച്ചത്. എന്‍റെ പേര് ഭേദഗതിപ്പെടുത്തി ടൈപ്പ് ചെയ്യാന്‍ നടത്തിയ ആഹ്വാനം ഇഷ്ടപ്പെട്ടു. അത് ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു. ഇല്ലെങ്കില്‍ താങ്കളുടെ അണികള്‍ക്ക് ആശയക്കുഴപ്പം അനുഭവിച്ചാലോ?
.jpg)
from Kerala || Deshabhimani Online News https://ift.tt/2SWqIOc
via IFTTT
No comments:
Post a Comment