കൊച്ചി > കോഴിക്കോട് നഗരത്തിന്റെ മുഖം മിനുക്കി, ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി. 22.16 കിലോമീറ്റര്‍ നീളത്തിലുള്ള ആറ് റോഡുകളാണ് വികസിപ്പിച്ചത്. 2016 തുടക്കത്തിൽ ആരംഭിച്ച പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് സൊസൈറ്റി നിശ്ചയിച്ചതിനും മുമ്പെ 2017 ഡിസംബര്‍ 15 ന് പൂര്‍ത്തീകരിച്ചു. 24 മാസമെടുത്ത് പൂര്‍ത്തിയാക്കേണ്ട പദ്ധതി 20 മാസം കൊണ്ട് പൂര്‍ത്തിയായി.
ബിഓടി - ആന്വിറ്റി അടിസ്ഥാനത്തിലായിരുന്നു റോഡ് വികസനപദ്ധതി തയ്യാറാക്കിയത്. സ്റ്റേഡിയം- പുതിയറ, കാരപ്പറമ്പ്- കല്ലൂത്താന്‍ കടവ്, വെളളിമാട് കുന്ന്- കോവൂര്‍, ഗാന്ധി റോഡ്- മിനി ബൈപ്പാസ്, കുനിയില്‍ കടവ്- മാവൂര്‍ റോഡ് ജങ്‌ഷന്‍, പനത്ത് താഴം - സിഡബ്ല്യുഡിആര്‍എം, പുഷ്‌പ ജങ്‌ഷന്‍- മാങ്കാവ് ജങ്‌ഷന്‍ എന്നീ റോഡുകളാണ് വീതി കൂട്ടി മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ആധുനിക രീതിയില്‍ നവീകരിച്ചത്.
രണ്ടു ഘട്ടമായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍. അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആവശ്യമായ ഇടങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. മനോഹരമായ നടപ്പാതകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നിര്‍മ്മിച്ചു. റോഡ് പരിപാലനത്തിന് മേല്‍ നോട്ടം വഹിക്കാന്‍ ഒരു ജനകീയകമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2E2gEdF
via IFTTT
No comments:
Post a Comment