കളമശേരി തീപിടിത്തം: രക്ഷകനായത് ലോറി ഡ്രൈവര്‍ അബ്ദുള്‍ സലാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

കളമശേരി തീപിടിത്തം: രക്ഷകനായത് ലോറി ഡ്രൈവര്‍ അബ്ദുള്‍ സലാം

കളമശേരി > നോര്‍ത്ത് കളമശേരിയില്‍  ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ രക്ഷകനായത് മറ്റൊരു ലോറി ഡ്രൈവര്‍.തീയും പുകയും ഉയര്‍ന്നതോടെ നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറായ അബ്ദുള്‍ സലാമിന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്

ശനിയാഴ്ച രാവിടെ പത്തേകാലോടെ  ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ സൗത്ത് കളമശേരിയിലെ ഹിന്ദ് ഗ്യാസ് ഗോഡൗണില്‍ നിന്ന് വിതരണത്തിനായി 60 സിലിന്‍ഡറുകളുമായി പോയ മിനിലോറി പ്രീമിയര്‍ കവലയിലെ സിഗ്‌നല്‍ കാത്ത് കിടക്കുമ്പോഴാണ് ലോറിക്കടിയില്‍ നിന്നും തീയും പുകയുമുയര്‍ന്നത്. പരിഭ്രാന്തിയിലായ മറ്റു വാഹനക്കാര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാതാളത്തേക്ക് എയ്ഷര്‍ ലോറിയില്‍ ലോഡുമായി  എച്ച്എംടി കോളനിയിലെ കരുവേലില്‍ അബ്ദുള്‍ സലാം ( 24 ) അവിടെ എത്തുന്നത്.

 ആദ്യം ഓടി രക്ഷപ്പെടാന്‍ ആലോചിച്ചുവെങ്കിലും രണ്ടും കല്‍പിച്ച് റോഡില്‍ നിന്ന് പുകയുയരുന്ന ലോറിക്കുടത്തേക്ക് വന്ന് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു അബ്ദുള്‍ സലാം. വണ്ടിയിലെ തീയണക്കാനുള്ള ഉപകരണം  പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ലോറിയില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.ലോറിയുടെ അടിയില്‍ മുന്‍ ഭാഗത്തായി സീറ്റിനടിയില്‍ ഡീസല്‍ പൈപ്പ് കത്തുകയായിരുന്നു.

അബ്ദുള്‍ സലാം മറ്റൊരു പാചകവാതക ലോറിയില്‍ നിന്നും തീയണക്കാനുള്ള ഉപകരണം വാങ്ങി. ഇതോടെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും നാട്ടുകാരുമെത്തി പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു. അടുത്തുള്ള പെട്രോള്‍ പമ്പുകളില്‍ നിന്നും ബാറില്‍ നിന്നും കൂടുതല്‍ തീ നിയന്ത്രണ ഉപകരണങ്ങളെത്തിച്ച് തീയണച്ചു. തുടര്‍ന്ന് ഗ്യാസ് കുറ്റികള്‍ ലോറിയില്‍ നിന്ന് എടുത്തു മാറ്റി.

നൂറു മീറ്ററിനുള്ളില്‍ രണ്ട് പെട്രോള്‍ പമ്പുകളും ഒരു ബാറും റോഡില്‍ ആറുവരിപാത നിറയെ വാഹനങ്ങളുമുള്ള കളമശേരി പ്രദേശം വലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്.അഗ്‌നിശമന സേനാംഗങ്ങളെത്തുമ്പോഴേക്ക് തീ അണച്ചിരുന്നു. പോലീസെത്തി ഗതാഗതം തടഞ്ഞു. പതിനൊന്നോടെ ഗതാഗതം പുനസ്ഥാപിച്ചു. മോട്ടോര്‍ വെഹിക്കിള്‍, എച്ച് പി ഗ്യാസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി

 



from Kerala || Deshabhimani ​Online ​News http://bit.ly/2UBDgal
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages