ഗൂഡല്ലൂർ
വീട്ടിനുള്ളിൽ കയറിയ പുള്ളിപ്പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. കേരള അതിർത്തിയോട‌് ചേർന്ന തമിഴ‌്ഗ്രാമമായ പാട്ടവയലിൽ വീട്ടിചുവട് വില്ലൻ രായിന്റെ വീടിനുള്ളിലാണ‌് പുള്ളിപുലി കയറിയത‌്. ചൊവ്വാഴ‌്ച രാത്രിയോടെ വനംവകുപ്പ‌് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.
രണ്ട് ദിവസം മുമ്പ‌് ബന്ധുവീട്ടിൽ കല്ല്യാണത്തിന് പോയ രായിനും കുടുംബവും ചൊവ്വാഴ‌്ച ഉച്ചയോടെ തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് ഏകദേശം മൂന്ന് വയസ്സ‌് പ്രായംവരുന്ന പുലി കട്ടിലിനടിയിൽ ഇരിക്കുന്നത‌് കണ്ടത്. വീട്ടുകാർ ഉടൻ വാതിൽ പുറത്തുനിന്ന‌് പൂട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ബീദർക്കാട് റെയ്ഞ്ചർ മനോഹരന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി വാതിലിന‌് മുമ്പിൽ കൂട‌് സ്ഥാപിച്ചു. രാത്രിയോടെ പടക്കം പൊട്ടിച്ച‌് ഭയപ്പെടുത്തിയാണ‌് പുലിയെ വാതിലിന‌് മുമ്പിൽ വച്ച കൂട്ടിനുള്ളിൽ കയറ്റിയത‌്.
മൂന്ന് വർഷം മുമ്പ‌് പാട്ടവയലിൽ ഒരു വീട്ടമ്മയെ കടുവ ആക്രമിച്ച‌് കൊന്നിരുന്നു. കാപ്പിത്തോട്ടത്തിനുള്ളിലെ ഓടിട്ട വീട്ടിനകത്ത‌് പുലി എങ്ങനെ കയറിക്കൂടിയെന്ന‌് വ്യക്തമല്ല. നൂൽപ്പുഴ പഞ്ചായത്തിൽനിന്നും രണ്ട‌് കിലോമീറ്റർ അകലെയാണ‌് പാട്ടവയൽ ഗ്രാമം.
from Kerala || Deshabhimani Online News http://bit.ly/2DbaSVj
via IFTTT
No comments:
Post a Comment