ശ്രവണസഹായിയുമായി മന്ത്രി ശൈലജയെത്തി; നിയയ്ക്ക് വീണ്ടും അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ശ്രവണസഹായിയുമായി മന്ത്രി ശൈലജയെത്തി; നിയയ്ക്ക് വീണ്ടും അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങാം

കണ്ണൂര്‍> ശ്രവണസഹായി  നഷ്ടമായത് മൂലം കേള്‍വിക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍  മന്ത്രി കെകെ ശൈലജ എത്തി. നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി നിയയ്ക്ക് നല്‍കി. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയുടെ നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്.

 ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. തുടര്‍ന്ന് മന്ത്രി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് അനുയോജ്യമായ ശ്രവണ സഹായി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.  ഇതോടെ നിയയ്ക്ക് വീണ്ടും അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങാം

എട്ട് ലക്ഷത്തോളം ചെലവ് വരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായാണ് നിയയ്ക്ക് ലഭിച്ചത്.  എന്നാല്‍ സഹായി നഷ്ടപ്പെട്ടതോടെ മാതാപിതാക്കള്‍ വിഷമത്തിലാവുകയായിരുന്നു.


 

 



from Kerala || Deshabhimani ​Online ​News http://bit.ly/2SI77AN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages