കോൺഗ്രസ‌് എംപിമാർ ബിജെപിയിൽ ചേരില്ലെന്ന‌് ഉറപ്പുണ്ടോ: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

കോൺഗ്രസ‌് എംപിമാർ ബിജെപിയിൽ ചേരില്ലെന്ന‌് ഉറപ്പുണ്ടോ: കോടിയേരി

സ്വന്തം ലേഖകൻ > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന കോൺഗ്രസ‌് എംപിമാർ ബിജെപിയിൽ ചേരില്ലെന്ന‌് ഉറപ്പുണ്ടോയെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ‌്ണൻ. കോൺഗ്രസുകാരെ ജയിപ്പിച്ച‌് ബിജെപിയെ നേരിടാമെന്ന പ്രചാരണം കേരളത്തിൽ വിലപ്പോവില്ല. കേരള റേഷൻ എംപ്ലോയീസ‌് യൂണിയൻ (സിഐടിയു) രൂപീകരണസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പല സംസ്ഥാനങ്ങളിലും കോൺഗ്രസ‌്  നേതാക്കളും എംഎൽഎമാരും ബിജെപിയിലേക്ക‌് ചേക്കേറുകയാണ‌്. ഗോവയിലും മണിപ്പൂരിലും കോൺഗ്രസായിരുന്നു വലിയ ഒറ്റകക്ഷി. എന്നാൽ സർക്കാർ രൂപീകരിച്ചത‌് ബിജെപിയാണ‌്. കർണാടകത്തിലും കോൺഗ്രസ‌ിന‌് കൂടുതൽ സീറ്റ‌് കിട്ടിയെങ്കിലും ജനതാദൾ എസിന്റെ നേത‌ൃത്വത്തിലാണ‌് മന്ത്രിസഭ രൂപീകരിച്ചത‌്. കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് പോകാതിരിക്കാൻ റിസോർട്ടിൽ താമസിപ്പിക്കേണ്ടിവന്നു.
 
കഴിഞ്ഞ ദിവസമാണ‌് ഗുജറാത്തിൽ ഒരു എംഎൽഎ കോൺഗ്രസ‌് വിട്ട‌് ബിജെപിയിലെത്തിയത‌്. ബിജെപിയെ നേരിടാനുള്ള ശേഷി കോൺഗ്രസിനി‌ല്ല. മോഡി സർക്കാരിനെ താഴെയിറക്കാൻ ഇടത‌ുപക്ഷ എംപിമാരെ പാർലമെന്റിൽ അയയ‌്ക്കണം. പത്തുവർഷത്തെ യുപിഎ ഭരണത്തിലെ അസംത‌ൃപ‌്തി മുതലെടുത്താണ‌് ബിജെപി അധികാരത്തിലേറിയത‌്. കോൺഗ്രസും ബിജെപിയും സ്വീകരിച്ചത‌് സമ്പന്നവർഗത്തിന‌് ഗുണം ചെയ്യുന്ന ഒരേ സാമ്പത്തികനയമാണ‌്. വർഷം രണ്ടുകോടിപേർക്ക‌് തൊഴിൽ നൽകുമെന്നായിരുന്നു മോഡിയുടെ പ്രഖ്യാപനം.
 
തൊഴിൽ നൽകിയുമില്ല, 1.10 കോടി പേർക്ക‌്  ജോലി നഷ്ടപ്പെടുകയും ചെയ‌്തു. കേരളത്തിലെ സ‌്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം തകർത്താണ‌് കേന്ദ്രം ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നത‌്. ഇതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം പേർക്കും റേഷനില്ലാതായി.
 എല്ലാവർക്കും ആളോഹരി റേഷൻ ലഭിക്കുന്ന രീതിയിൽ ഭക്ഷ്യസുരക്ഷാനിയമത്തിൽ മാറ്റം വരുത്തണം. രണ്ടുകോടിയിൽപ്പരം ആളുകളെ റേഷൻസമ്പ്രദായത്തിൽ നിന്ന‌് പുറത്താക്കിയ നിയമം ബിജെപി സർക്കാർ അടിച്ചേൽപ്പിച്ചതാണെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2D55XoP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages