കനകദുര്‍​ഗയെ വീട്ടില്‍ കയറ്റണം; ആരും തടയരുതെന്ന് പുലാമന്തോള്‍ കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

കനകദുര്‍​ഗയെ വീട്ടില്‍ കയറ്റണം; ആരും തടയരുതെന്ന് പുലാമന്തോള്‍ കോടതി

പെരിന്തല്‍മണ്ണ > സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനക ദുര്‍ഗയ്‌ക്ക്‌  വീട്ടില്‍ പ്രവേശിക്കാൻ അനുമതി. മലപ്പുറം പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പ്രസ്‌താവിച്ചത്. അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തില്‍ കയറാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം കഴിയാനുള്ള കനകദുര്‍​ഗയുടെ അവകാശം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കുകയോ, വാടകയ്‌ക്ക് നല്‍കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ സംരക്ഷണ കാര്യത്തില്‍ കോടതി പിന്നീട് തീരുമാനമെടുക്കും. ഇതേ ആവശ്യം ഉന്നയിച്ച്‌ കനക ദുര്‍ഗ്ഗ സംസ്ഥാന മനുഷ്യാവകാശ കമീഷനെയും സമീപിച്ചിരുന്നു. ഈ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി യോട് റിപ്പോര്‍ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്

ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചെതിനെ തുടർന്ന്‌ ഒരാഴ്‌ചയോളം കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആശുപത്രിവിട്ട ശേഷം ഭർത്താവും ഭർതൃമാതാവും അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന്‌ പെരിന്തല്‍മണ്ണയിലെ സർക്കാർ ഉടമസ്ഥയിലുള്ള വൺ സ്‌റ്റോപ്പ്‌ സെന്റെറിലാണ്‌ കനക ദുർഗ താമസിച്ചിരുന്നത്‌.  ഹൈക്കോടതി ഉത്തരവ്‌ അനുസരിച്ച്‌ ഇവർക്ക്‌ പൊലീസ്‌ സംരക്ഷണവും ഒരുക്കിയിരുന്നു. സിവിൽ സപ്ലൈസ്‌ ജീവനക്കാരിയായ കനക ദുർഗ അങ്ങാടിപ്പുറത്ത്‌ പ്രവർത്തിക്കുന്ന സപ്ലൈക്കോ താലൂക്ക്‌ ഗോഡൗണിലാണ്‌ ജോലി ചെയ്യുന്നത്‌. കോടതി വിധി വന്നതോടെ കനക ദുർഗയെ അങ്ങാടിപ്പുറത്തെ വീട്ടിൽ താമസിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

 

 



from Kerala || Deshabhimani ​Online ​News http://bit.ly/2UHE11s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages