തിരുവനന്തപുരം > ഏറ്റവും കൂടുതൽ ഇടതുപക്ഷ സ്ഥാനാർഥികൾ വിജയിക്കുന്ന തെരഞ്ഞെടുപ്പാണ‌് വരാൻ പോകുന്നതെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കെഎസ‌്ടിഎ യാത്രയയപ്പ‌് സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ താൽപ്പര്യം സംരക്ഷിക്കാൻ ഇടതുപക്ഷത്തെ ജനങ്ങൾ വിജയിപ്പിക്കും. രാജ്യത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കാൻ പാർലമെന്റിൽ കൂടുതൽ ഇടതുപക്ഷ എംപിമാരുണ്ടാകണം. രാജ്യത്തിന്റെ അസ‌്തിവാരം തകർക്കുന്ന രാഷ്ട്രീയനയമാണ‌് ബിജെപിയുടേത‌്. നാടിന്റെ പൊതുപുരോഗതി തടസ്സപ്പെട്ടു.
എല്ലാം വർഗീയമായി കാണുന്ന രീതി വളർത്തിയെടുത്തു. ജീവിതവും രാജ്യവും തകരുകയാണെന്ന‌് ജനം മനസ്സിലാക്കണം. എന്തുവില നൽകിയും ബിജെപിയെ തോൽപ്പിക്കണം. ബിജെപി നീട്ടുന്ന നോട്ട‌്കെട്ടുകൾക്ക‌് മുന്നിൽ തോറ്റുപോകുന്ന പാർടിയാണ‌് കോൺഗ്രസ‌്. ഇടതുപക്ഷ എംപിമാരുടെ അംഗബലം കുറയ‌്ക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ട‌്. ഇതിനായി സംസ്ഥാനത്ത‌് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയചേരി സൃഷ്ടിക്കാനും ശക്തിപ്പെടുത്താനും ബിജെപിയുമായി കോൺഗ്രസ‌് കൂട്ടുകെട്ട‌് ഉറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബിജെപിയെ ഒരുവിഷയത്തിലും നോവിക്കാൻ കോൺഗ്രസ‌് തയ്യാറാകുന്നില്ല.
സംഘപരിവാർ അക്രമികൾക്ക‌് ഒപ്പമാണ‌് രമേശ‌് ചെന്നിത്തലയും കൂട്ടരും. ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക‌് ഒപ്പം എന്ന‌് പറഞ്ഞ‌് ബിജെപിയുമായി കൂട്ടുകൂടാൻ ന്യായം കണ്ടെത്തുന്നു. എന്നാൽ, വിശ്വാസത്തിന്റെ മറവിൽ അക്രമം നടത്തുന്നവരെ നാട‌് അംഗീകരിക്കില്ല. ഇതിന‌് തെളിവാണ‌് സംഘപരിവാർ സമരം പൊളിഞ്ഞത‌്. ഇടതുപക്ഷ മുന്നേറ്റത്തെ തടയിടാൻ കുത്തകമാധ്യമങ്ങളും ഒപ്പം ചേരുന്നു. അവരുടെ വലിയ കളവാണ‌് തെരഞ്ഞെടുപ്പ‌് സർവേ ഫലങ്ങളെന്നും ഇടതുപക്ഷത്തിന‌് നേർക്കുള്ള ആക്രമണങ്ങൾ തിരിച്ചറിയണമെന്നും വിജയരാഘവൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2UPBVgf
via IFTTT
No comments:
Post a Comment