കോഴിക്കോട്> ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗ് മൂന്നാമതും ഒരു സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഇപ്പോൾ ആ ആവശ്യം അംഗീകരിക്കാൻ പറ്റിയ സാചര്യമല്ലെന്നും കെ മുരളീധരൻ. ലീഗിന് നേരത്തെ അധിക സീറ്റ് നൽകിയിട്ടുണ്ട് .അതിപ്പോൾ നടപ്പാക്കാൻ സാധ്യമല്ലെന്നും മുരളീധരൻ പറഞ്ഞു.
എറ്റവും വലിയ ഒറ്റ കക്ഷിയെ ആണ് സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുക .അത് കൊണ്ടു കോൺഗ്രസിന് ഒന്നാമത്തെ കക്ഷി ആവേണ്ടതുണ്ടെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് കൂടുതൽ സീറ്റ് നേടണം. സിറ്റിങ് എം.എൽ.എമാർ മൽസരിക്കുന്നതിനെ കുറിച്ച് പാർട്ടി തീരുമാനിക്കും. ഉമ്മൻചാണ്ടി ലോക്സഭയിലേക്ക് മൽസരിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല.അദ്ദേഹം നിയമസഭയിൽതന്നെ തുടരുന്നതാണ് നല്ലത്. എന്നാൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡും ഉമ്മൻചാണ്ടിയുമാണ്.
ഫെബ്രുവരി 25നകം കോൺഗ്രസ് സ്ഥാനാർഥികളെ കുറിച്ച് തീരുമാനമുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Too67X
via IFTTT
No comments:
Post a Comment