സർക്കാർ സ്കൂളുകള്‍ക്ക് ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

സർക്കാർ സ്കൂളുകള്‍ക്ക് ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ചു

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാർ 4578 സ്‌കൂളുകള്‍ക്ക്‌ ഡിഎസ്എല്‍ആര്‍ ക്യാമറയും ട്രൈപോഡും അനുവദിച്ചു. സർക്കാർ സ്‌കൂളുകൾ ഹൈടെക്കാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കാണ്‌ ക്യാമറയും ട്രൈപ്പോഡും അനുവദിച്ചത്‌.

സ്‌കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികള്‍, കൈറ്റ് വിക്ടേഴ്‌സ് വിദ്യാഭ്യാസ ചാനലിന് വേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കല്‍, കുട്ടികളുടെ ടെലിഫിലിമുകള്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ വിദ്യാഭ്യാസ വിഭവങ്ങള്‍ തയ്യാറാക്കല്‍, സ്‌കൂള്‍ വിക്കിയിലേക്ക് ഫോട്ടോ, വീഡിയോ തയ്യാറാക്കല്‍ തുടങ്ങി സ്‌കൂളിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ക്യാമറ നല്‍കുന്നത്.

സ്വകാര്യ പരിപാടികള്‍, വിദ്യാഭ്യാസ ഇതര പരിപാടികള്‍ തുടങ്ങിയവയ്ക്ക് ക്യാമറ യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് 5 വര്‍ഷത്തെ ഓണ്‍സൈറ്റ് വാറണ്ടിയും ഉണ്ട്. അതിനാല്‍ ഉപകരണത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ kite.kerala.gov.in/support എന്ന വെബ്‌സൈറ്റില്‍ അപ്പോള്‍ തന്നെ പരാതി രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിട്ടാല്‍ 1800 425 6200 എന്ന ട്രോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. കൈറ്റ് ജില്ലാ ഓഫീസുകള്‍ മുഖേന സ്‌കൂളുകള്‍ക്ക് ലഭ്യമാകുന്ന ക്യാമറയുടെ ഉപയോഗവും പരിപാലനവും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

 സ്‌കൂളുകളുടെ ലിസ്‌റ്റ്‌

https://kite.kerala.gov.in/KITE/itsadmin/uploads/docs/84.pdf?fbclid=IwAR1yvLluxAg5S8xgpZSuCokVX_TRo0TEb4c_kc4Mwq_Jb6URyw2BFfPwskw



from Kerala || Deshabhimani ​Online ​News http://bit.ly/2Ba1XmL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages