കൊച്ചി > കൊച്ചി ശാസ‌്ത്ര സാങ്കേതിക സർവ്വകലാശാലയിൽ എസ‌്എഫ‌്ഐ നേതാക്കൾക്കുനേരെ കഞ്ചാവ‌് മാഫിയയുടെ ആക്രമണം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ വി പ്രജുൽ, യൂണിറ്റ് പ്രസിഡൻറ് അഫ്‌നാസ് എന്നിവരെയാണ് മലബാറീസ് എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവ് മാഫിയ ക്രൂരമായി മർദ്ദിച്ചത‌്.
സർവകലാശാല സെനറ്റിലേക്കും അക്കാദമിക് കൗൺസിലിലേക്കും ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ‌് സെനറ്റിലേക്കുള്ള സ്ഥാനാർഥികൂടിയായ ഷിപ്പ് ടെക്‌നോളജി വിഭാഗം വിദ്യാർത്ഥി പ്രജുലിനെ ഗുണ്ടാസംഘം മർദിച്ചത്. സ്‌കൂൾ ഓഫ് എൻജിയറിങ‌് ടെക് ഫെസ്റ്റായ ധിഷണയുടെ പരിപാടികൾക്കിടയിലാണ‌് ഗുണ്ടാസംഘത്തിന്റെ ആക്രമണം.
നിരന്തരമായ അക്രമണങ്ങളിലൂടെ സർവ്വകലാശാലയുടെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് മലബാറിസ് ഗ്യാങ് ക്യാമ്പസിനകത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന‌് എസ‌്എഫ‌്ഐ ആരോപിച്ചു.
സർവ്വകലാശാലയുടെ സമാധാന അന്തരീക്ഷം തകർക്കാനും സെനറ്റ്, അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പുകൾ അലങ്കോലപ്പെടുത്താനുമുള്ള ക്രിമിനൽ സംഘങ്ങളുടെ ആസൂത്രിത ശ്രമങ്ങൾക്കെതിരെ കക്ഷി രാഷ‌്ട്രീയ ഭേദമന്യേ സർവ്വകലാശാലയിലെ വിദ്യാർഥി സമൂഹം മുന്നോട്ട് വരണമെന്ന് എകെആർഎസ്എ കുസാറ്റ് യൂണിറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Ryrf3y
via IFTTT
No comments:
Post a Comment