ഉപതെരഞ്ഞെടുപ്പ‌് തോൽവി: കൊച്ചി നഗരസഭയിൽ യുഡിഎഫ‌് പ്രതിസന്ധിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ഉപതെരഞ്ഞെടുപ്പ‌് തോൽവി: കൊച്ചി നഗരസഭയിൽ യുഡിഎഫ‌് പ്രതിസന്ധിയില്‍

കൊച്ചി> നഗരസഭയിലെ വൈറ്റില ജനത വാർഡിലെ എൽഡിഎഫിന്റെ അട്ടിമറി വിജയം നഗരസഭാ യുഡിഎഫ‌് ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി.  സഭയിൽ യുഡിഎഫിന‌് രണ്ട‌് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമായിചുരുങ്ങി. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ബൈജു തോട്ടാളി നിലവിൽ ഒഴിവുള്ള ധനകാര്യ സ്ഥിരംസമിതിയിൽ വന്നാൽ യുഡിഎഫിന‌് ഭൂരിപക്ഷം നഷ്ടമാകും. ബജറ്റ‌ടക്കം അംഗീകരിക്കാനിരിക്കെ സമിതിയിൽ ഭൂരിപക്ഷം നഷ്ടമാകുന്നത‌് യുഡിഎഫിന‌് കനത്ത തിരിച്ചടിയാകും. ഇത‌് തടയാൻ എൽഡിഎഫ‌് അംഗം അധ്യക്ഷയായ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽനിന്ന‌് യുഡിഎഫ‌് അംഗത്തെ രാജിവയ‌്പ്പിച്ച‌് ധനകാര്യസമിതിയിൽ ഉൾപ്പെടുത്താനുള്ള നീക്കമുണ്ട‌്.

74 അംഗ ഭരണസമിതിയിൽ യുഡിഎഫിന‌് 38ഉം എൽഡിഎഫിന‌് 34ഉം ബിജെപിക്ക‌് രണ്ടും അംഗങ്ങളാണുള്ളത‌്.  നേരത്തെയുള്ള കരാർപ്രകാരം മേയറെയും ഡെപ്യൂട്ടി മേയറെയും മറ്റ‌് സ്ഥിരംസമിതി അധ്യക്ഷന്മാരെയും മാറ്റാത്തത‌ിൽ കോൺഗ്രസിലും യുഡിഎഫിലും കടുത്ത പ്രതിഷേധമുണ്ട‌്. കൗൺസിൽ യോഗത്തിൽപോലും ഇത‌് പലപ്പോഴും മറനീക്കി. അഞ്ചിലേറെ അംഗങ്ങൾ ഇങ്ങനെ പ്രതിഷേധത്തിലാണ‌്. ഇതോടെ നഗരസഭാഭരണം ഏതുനിമിഷവും നിലംപൊത്താൻ സാധ്യതയുണ്ടെന്ന‌് കോൺഗ്രസ‌് നേതൃത്വം ഭയക്കുന്നു. ധനകാര്യ സ്ഥിരംസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും 19–-20ലെ ബജറ്റും യുഡിഎഫിന‌് ആദ്യപരീക്ഷയാകും.  അതേസമയം, പരാജയത്തോടെ മേയർ രാജിവയ‌്ക്കണമെന്ന ആവശ്യത്തിന‌് ബലം കൂടുമെങ്കിലും അംഗബലം കുറഞ്ഞത‌് മേയർ സൗമിനി ജെയിന‌് ആശ്വാസമാകും. കോൺഗ്രസ‌് നേതൃത്വം മുൻകൈയെടുത്ത‌് മേയറെ മാറ്റുന്നത‌് ഇനി രണ്ടുവട്ടം ആലോചിക്കേണ്ടിവരുമെന്ന‌് ജില്ലയിലെ പ്രമുഖ നേതാവ‌് ദേശാഭിമാനിയോട‌് പറഞ്ഞു. മേയറുടെ രാജി ആവശ്യത്തിൽനിന്ന‌് പിന്നോട്ട‌ുപോകില്ലെന്ന‌് ഐ ഗ്രൂപ്പിലെ കൗൺസിലർ പറഞ്ഞു. പരാജയത്തിന‌് കാരണം മേയറുടെ ഭരണപരാജയവും ധാർഷ്ട്യവുമാണ‌്. പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത‌് മേയർ രാജിവയ‌്ക്കുകയാ‌ണ‌് വേണ്ടത‌്. പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് അടുത്തതിനാലാണ‌് ഈ ആവശ്യം പരസ്യമായി ഉന്നയിക്കാത്തത‌്. പാർലമെന്ററി പാർടിയോഗത്തിൽ ഈ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടരവർഷംകഴിഞ്ഞ‌് സ്ഥിരംസമിതി അധ്യക്ഷന്മാരാക്കാമെന്ന‌് വാഗ‌്ദാനംചെയ‌്ത വഞ്ചിച്ചതിനെത്തുടർന്ന‌് കേരള കോൺഗ്രസിലെ ജോൺസണും മുസ്ലിംലീഗിലെ ടി കെ അഷറഫും ഇടഞ്ഞുനിൽക്കുകയാണ‌്. ഇതിനുപുറമെയാണ‌് കോൺഗ്രസിലെ പ്രതിഷേധം. പടലപ്പിണക്കത്തിൽ നഗരസഭാഭരണം കുളമായതായി ഭരണകക്ഷി അംഗങ്ങൾതന്നെ പറയുന്നു. ആരോഗ്യ സ‌്റ്റാൻഡിങ‌് കമ്മിറ്റി അധ്യക്ഷയ‌്ക്ക‌് രാജിവയ‌്ക്കേണ്ടിവന്നു.  പദ്ധതിവിഹിതം ചെലവഴിക്കുന്നതിൽ സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നിലാണ‌് കൊച്ചിൻ കോർപറേഷൻ. മാലിന്യനീക്കം സ‌്തംഭിച്ച മട്ടാണ‌്. കൊതുക‌് പെരുകി നഗരത്തിലെ രാത്രിജീവിതം നരകതുല്യമായി. ബ്രഹ്മപുരം പ്ലാന്റ‌ിൽ ഒന്നരമാസത്തിനിടെ അഞ്ചുതവണ തീപിടിച്ചു. ഓഫീസ‌് നിർമാണം എങ്ങും എത്തിയില്ല. ലൈഫ‌് പദ്ധതിയിലും പിന്നിലായി. ഇവയെല്ലാം ജനങ്ങളെ എതിർപക്ഷത്താക്കിയെന്നും ഇവർ ആരോപിക്കുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2IfE43a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages