മുസ്ലിം വ്യക്തിനിയമം: ചട്ടത്തിന്റെ പേരിൽ ലീഗ‌് മുതലെടുപ്പിന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

മുസ്ലിം വ്യക്തിനിയമം: ചട്ടത്തിന്റെ പേരിൽ ലീഗ‌് മുതലെടുപ്പിന‌്


മുസ്ലിം വ്യക്തിനിയമത്തിന്റെ നാലാംവകുപ്പിന‌് കോടതി ഉത്തരവിനെത്തുടർന്ന‌് സംസ്ഥാന സർക്കാർ രൂപീകരിച്ച ചട്ടം മുസ്ലിം സമുദായത്തിലുള്ളവരെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുന്നതാണെന്ന  പ്രതിപക്ഷ  പ്രചാരണം അസംബന്ധം. സമുദായത്തിലെ ഒരാളെയും പ്രതികൂലമായി ബാധിക്കാത്ത കാര്യത്തെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് മുൻനിർത്തി മുതലെടുപ്പിനുള്ള പ്രചാരണായുധമാക്കാനുള്ള ശ്രമം മുസ്ലിംലീഗിനെ തിരിഞ്ഞുകൊത്തുന്നതാണ‌്. ലീഗിലെ എം ഉമ്മർ എംഎൽഎ വെള്ളിയാഴ‌്ച ഒരുപത്രത്തിലെഴുതിയ  ‘മുസ്ലിമാണെന്ന‌് തെളിയിക്കാൻ സാക്ഷ്യപത്രവും 100 രൂപ ഫീസും’ ലേഖനം സർക്കാരിനെതിരെ വിഷംചീറ്റാൻമാത്രം ലക്ഷ്യമിട്ടതാണ‌്. എന്നാൽ, ഈ നീക്കം മുസ്ലിംലീഗിനെത്തന്നെ വെട്ടിലാക്കി.

മുസ്ലിം വ്യക്തിനിയമത്തിന‌് ചട്ടം രൂപീകരിക്കാൻ സർക്കാർ നിർബന്ധിതമായത‌് യൂത്ത‌് ലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ ഇടപെടലിനെത്തുടർന്നാണ‌്. ഇസ്ലാംമതം സ്വീകരിച്ച ഒരാൾ മരിച്ചപ്പോൾ മതാചാരപ്രകാരമല്ല മരണാനന്തരചടങ്ങ‌് നിർവഹിക്കപ്പെട്ടത്. ഈ സാഹചര്യം ഉണ്ടായത‌്  മുസ്ലിം വ്യക്തിനിയമത്തിന‌് ചട്ടം നിർമിക്കാത്തതുകൊണ്ടാണെന്നും ചട്ടംവേണമെന്നും ആവശ്യപ്പെട്ട‌്  അബൂത്വാലിബ് എന്നയാൾ കോടതിയെ സമീച്ചതിനെത്തുടർന്ന‌് ചട്ടം രൂപീകരിക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ, സമുദായത്തിൽനിന്ന‌്  പ്രതിഷേധം ഉയർന്നപ്പോൾ എല്ലാവരുമായി കൂടിയാലോചിച്ച‌് പ്രശ‌്നപരിഹാരത്തിന‌് ശ്രമിക്കുന്നതിനിടെ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട‌് യൂത്ത‌് ലീഗ‌് ജനറൽ സെക്രട്ടറി പി കെ ഫിറോസ‌ാണ‌് കോടതിയെ സമീപിച്ചത‌്. നിയമത്തിന‌് ചട്ടം രൂപീകരിക്കാതെ പറ്റില്ല. സർക്കാർ ചട്ടം രൂപീകരിക്കുകയും ചെയ‌്തു.  മാറാപ്പ‌് ചാടിപ്പിടിച്ചശേഷം സമുദായത്തിനുവേണ്ടി  ലീഗ‌് മുതലക്കണ്ണീരൊഴുക്കുന്നതിൽ സമുദായത്തിൽനിന്ന‌് രോഷം ശക്തമായി. മുസ്ലിം വ്യക്തിനിയമത്തിന‌് (ശരിയത്ത‌്) സർക്കാർ കൊണ്ടുവന്ന ചട്ടം പൊതുവായി മുസ്ലിങ്ങളെ ബാധിക്കുന്നതല്ല.

വ്യക്തിനിയമത്തിൽ വിശ്വസിക്കാതെ ജീവിക്കുകയും പിന്നീട‌് വിശ്വസിക്കുകയും ചെയ്യുന്നവർക്ക‌് ചില ആനുകൂല്യം ഉറപ്പാക്കാൻമാത്രമാണ‌് സർക്കാർ കൊണ്ടുവന്ന ചട്ടത്തിലെ വ്യവസ്ഥ നിഷ‌്കർഷിക്കുന്നത‌്. ഇഷ്ടദാനം, ഒസ്യത്ത‌്, ദത്തെടുക്കൽ വിഷയങ്ങളിൽ ശരിയത്ത‌് നിയമത്തിന‌ു വിരുദ്ധമായ ഏതെങ്കിലും പരമ്പരാഗത നിയമം (കസ്റ്റമറി ലോ) ബാധകമായിട്ടുള്ള മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അപ്രകാരമുള്ള കസ്റ്റമറി ലോ ഒഴിവാക്കി ശരിയത്ത‌് നിയമം ബാധകമാണെന്ന‌് ആഗ്രഹിക്കുന്നപക്ഷം മാത്രമാണ‌് സാക്ഷ്യപത്രം ആവശ്യമായി വരുന്നത‌്. ചുരുക്കത്തിൽ ശരിയത്ത‌് നിയമവും നിലനിൽക്കുന്ന ആചാരവും വഴക്കവും തമ്മിൽ വൈരുധ്യമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ശരിയത്ത‌് നിയമം തെരഞ്ഞെടുക്കാനുള്ള അവസരവും അധികാരവുമാണ‌്  സർക്കാർ രൂപീകരിച്ച ചട്ടം നൽകുന്നത‌്. അല്ലാതെ മുസ്ലിംമതത്തിൽ ജനിച്ച ആരും സാക്ഷ്യപത്രം നൽകേണ്ടതില്ല.

ചട്ടം രൂപീകരിച്ചശേഷം ചേർന്ന നിയമസഭായോഗങ്ങളിൽ പങ്കെടുത്ത എം ഉമ്മർ എംഎൽഎ പുതിയ ചട്ടത്തെക്കുറിച്ച‌് ഒരുവാക്ക‌ുപോലും സഭയിൽ ചോദിക്കാതെ ഇറങ്ങിവന്നശേഷം സമുദായിക‌വികാരം കുത്തിയിളക്കാൻ നീണ്ടലേഖനം എഴുതിയതിൽ തന്നെ മുസ്ലിംലീഗിന്റെ ഗൂഢതാൽപ്പര്യം പ്രകടമാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2GtJYMD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages