തിരുവനന്തപുരം > ആയിരം ദിനങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചുവെന്ന സര്‍ക്കാരിന് അവകാശവാദം വെറുതെയല്ല, തിരുവനന്തപുരം ടൈറ്റാനിയത്തിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. 2015-16 സാമ്പത്തികവര്‍ഷം 4.47 കോടി രൂപ നഷ്ടത്തിലായിരുന്നു ടൈറ്റാനിയം പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യവര്‍ഷം തന്നെ 8.53 കോടി രൂപ ലാഭത്തിലേക്ക് ടൈറ്റാനിയത്തെ എത്തിച്ചു. രണ്ടാമത്തെ വര്‍ഷം ലാഭം വര്‍ദ്ധിപ്പിച്ചു 18.83 കോടിയിലെത്തി. ഉല്‍പാദനശേഷി പരമാവധി ഉപയോഗപ്പെടുത്തിയാണ് ഈ പൊതുമേഖല വ്യവസായ സ്ഥാപനത്തെ ലാഭത്തില്‍ എത്തിച്ചത്.
ഇപ്പോള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദന രംഗത്തേക്ക് കൂടി ടൈറ്റാനിയം കടന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റോഡ് മാര്‍ക്കിംഗ് പെയിന്റ്, അയണ്‍ ഓക്‌സൈഡ്, ജിപ്‌സം, ബ്രിക്ക്, ഇന്റര്‍ലോക്ക് എന്നീ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് ടൈറ്റാനിയം വിപണിയിലെത്തിച്ചിരിക്കുന്നത്. ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി റോഡുകളുടെ ഇരുവശങ്ങളിലും മധ്യഭാഗത്തും വര ഇടുന്നതിനുള്ള മാര്‍ക്കിംഗ് പെയിന്റിന്റെ കേരളത്തിലെ ആദ്യ നിര്‍മാതാക്കളാണ് ടൈറ്റാനിയം.
തിരുവനന്തപുരം നഗരത്തിലെ റോഡുകളില്‍ ഇവ പരീക്ഷിച്ചു വിജയിച്ച ശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം തുടങ്ങിയത്. ഉല്‍പാദന പ്രക്രിയയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യത്തില്‍ നിന്നാണ് അയേണ്‍ ഓക്‌സൈഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി 580 കോടി രൂപയുടെ ഒരു വന്‍ പദ്ധതിക്കു കൂടി ടൈറ്റാനിയത്തില്‍ തുടക്കമാവുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2GDGCqc
via IFTTT
No comments:
Post a Comment