കോണ്‍​ഗ്രസ് സർക്കാർ കേരളത്തിന‌് എന്തുനൽകിയെന്ന‌് അമിത‌് ഷാ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

കോണ്‍​ഗ്രസ് സർക്കാർ കേരളത്തിന‌് എന്തുനൽകിയെന്ന‌് അമിത‌് ഷാ


പാലക്കാട‌്
കോൺഗ്രസ‌് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ കേരളത്തിന‌് എന്തു നൽകിയെന്ന‌് രാഹുൽ ഗാന്ധി വ്യക്തമാക്കണമൈന്ന‌് ബിജെപി ദേശീയ അധ്യക്ഷൻ അമിത‌് ഷാ. യുപിഎ സർക്കാരുകൾ പത്തു വർഷംകൊണ്ട‌് കേരളത്തിന‌് നൽകിയ ധനവിഹിതം 45,000 കോടി രൂപയാണെങ്കിൽ മോഡി സർക്കാർ അഞ്ച‌് വർഷംകൊണ്ട‌് 1.98 ലക്ഷം കോടി നൽകിയെന്നും വിവിധ പദ്ധതികൾക്കായി 56,000 കോടി അനുവദിച്ചുവെന്നും അമിത‌് ഷാ അവകാശപ്പെട്ടു. പാലക്കാട‌് ബിജെപിയുടെ ബൂത്ത‌്തല പ്രവർത്തക കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം വീഴ‌്ച വരുത്തുകയാണ‌്. കോച്ച‌് ഫാക്ടറിക്ക‌് സ്ഥലം ഏറ്റെടുത്തു നൽകുന്നില്ലെന്നും ബിജെപി പ്രസിഡണ്ട‌് ആരോപിച്ചു. ഐഐടിക്ക‌് ഭൂമി നൽകാത്തതിനാൽ വികസനം തടസ്സപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രി ഇടയ‌്ക്കിടെ ഡൽഹിയിലെത്തി കേരളത്തിന‌് എന്തു നൽകിയെന്ന‌് ചോദിക്കുകയാണ‌്. കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തെ ഒന്നാംനമ്പർ സംസ്ഥാനമായി കേര‌ളത്തെ മാറ്റുമെന്നും അമിത‌് ഷാ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2BOKZed
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages