കാഞ്ഞങ്ങാട് > പ്രമുഖ സോഷ്യലിസ്റ്റും നിയമജ്ഞനുമായിരുന്ന അന്തരിച്ച മുൻ മന്ത്രി കെ ചന്ദ്രശേഖരന്റെ സ്‌മരണയ്‌ക്ക് കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കെ ചന്ദ്രശേഖരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഒമ്പതാമത് പുരസ്‌കാരം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക്. 11111 രൂപയും ശിൽപവുമാണ‌് പുരസ‌്കാരം.
25ന് വൈകിട്ട് നാലിന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ എം പി വീരേന്ദ്രകുമാർ എംപി പുരസ്‌ക്കാരം സമർപ്പിക്കും. ട്രസ്റ്റ് ചെയർമാൻ എ വി രാമകൃഷ്‌ണൻ അധ്യക്ഷനാകും. എൽഎഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. അഡ്വ. സി കെശ്രീധരൻ കെ ചന്ദ്രശേഖരൻ അനുസ്‌മരണ പ്രഭാഷണം നടത്തും.
from Kerala || Deshabhimani Online News http://bit.ly/2tizmHL
via IFTTT
No comments:
Post a Comment