പ്രതികൾക്കെതിരെ കർശന നടപടി എടുക്കണം; കൊലപാതകം അത്യന്തം അപലപനീയം: കോടിയേരി ബാലകൃഷ്‌ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

പ്രതികൾക്കെതിരെ കർശന നടപടി എടുക്കണം; കൊലപാതകം അത്യന്തം അപലപനീയം: കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം > കാസർകോട്ടെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഒരു സാഹചര്യത്തിലും എന്ത്‌ പ്രകോപനമുണ്ടായാലും ഇത്തരം അക്രമസംഭവങ്ങളും കൊലപാതകവും പാടില്ലായെന്ന്‌ പാർട്ടി കർശന നിർദ്ദേശം നൽകിയിട്ടുള്ളതാണ്‌.

സംഭവവുമായി ബന്ധമുള്ളവരെ പാർട്ടി ഒരുതരത്തിലും സഹായിക്കില്ല. അവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.പ്രതികൾക്കെതിരെ പൊലീസ്‌ ശക്തമായ നിയമ നടപടിയെടുക്കണം. പാർട്ടിയുമായി ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയ നിലപാട്‌ അംഗീകരിക്കുന്നവരല്ല. അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയം ഉൾക്കൊള്ളാൻ കഴിയുന്നവരല്ല.

പ്രതികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്‌. പ്രാദേശിക നേതൃത്വത്തിന്‌ പങ്കുണ്ടെങ്കിൽ അതും കണ്ടെത്തണം. അവരെ പ്രതി ചേർത്ത്‌ നടപടി സ്വീകരിക്കണം. പാർടിയിൽ ഉള്ളവർ പാർടി നിലപാടിന്‌ വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെയും കണ്ടെത്തും.

കൊലപാതകവുമായി ബന്ധപ്പെട്ട ആരേയും സിപിഐ എം സംരക്ഷിക്കില്ല.രാഷ്‌ട്രീയ ബോധമുള്ള സിപിഐ എം പ്രവർത്തകർക്ക്‌ ഇത്തരം അക്രമങ്ങൾ ചെയ്യാനാകില്ല.ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർ പാർടി നയങ്ങളെ അംഗീകരിക്കാത്തവർ അണെന്നും അവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു. 

സംസ്ഥാനത്തെ മികച്ച ക്രമസമാധാനനിലയെ ദുർബലപ്പെടുത്തുന്നതാണ്‌ ഇത്തരം സംഭവങ്ങളെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2BDiNuI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages