തിരുവനന്തപുരം> കെപിസിസിയുടെ മഹാനിധി സമാഹരണ യാത്രയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.യാത്ര നടത്തുന്ന കക്ഷി യാത്രയിലുടനീളം നോട്ടെണ്ണുന്ന യന്ത്രം കൊണ്ടുനടക്കുകയാണ്. ആദ്യമായിട്ടാണ് കേരളത്തില്‍ ഒരു പാര്‍ട്ടി ഇത്തരത്തില്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ കേരളസംരക്ഷണ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോണ്‍ഗ്രസുകാരെ വിജയിപ്പിച്ചു വിട്ടാല്‍ അവര്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുമെന്ന് എന്താണ് ഉറപ്പെന്നും കോടിയേരി ചോദിച്ചു. കേരളത്തില്‍ ഇടതുപക്ഷ തരംഗം ഉണ്ടായതുകൊണ്ട് മാത്രമാണ് 2004ല്‍ വാജ്പേയി സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിഞ്ഞത്. ബിജെപി സര്‍ക്കാര്‍ കേരളത്തിന് അവകാശപ്പെട്ട വിഹിതം പോലും തരുന്നില്ല. കേരളത്തെ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ വൈകാതെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. സര്‍വതലസ്പര്‍ശിയായ വികസനമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ തകര്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തീകരിക്കുകയാണ്. കേരളത്തെ സഹായിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടായിരുന്നെങ്കില്‍ ഇന്ന് ചെയ്യുന്നതിനേക്കാള്‍ വികസന പദ്ധതികള്‍ ചെയ്യാന്‍ കഴിയുമായിരുന്നെന്നും കോടിയേരി വ്യക്തമാക്കി. മോഡി സര്‍ക്കാരിന് അന്ത്യം കുറിക്കാന്‍ സമയമായിരിക്കുകയാണ്.രാജ്യത്താകെയായി 82 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ പോയി.അരുണാചലില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെതന്നെ വിലക്കെടുത്തു.
അഞ്ച് വര്‍ഷമായി കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം സമരത്തിലാണ്. അതിലുയരുന്ന മുദ്രാവാക്യങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണം. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ചപ്പോഴാണ് ഉദാരവത്കരണം ഒരുപരിതിവരെയെങ്കിലും ഒഴിവാക്കാനായത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തപ്പോള്‍, ഇച്ഛാശക്തിയുള്ള സര്‍ക്കാരുണ്ടെങ്കില്‍ ഇതും ഇതിനപ്പുറവും നടക്കുമെന്ന് മലയാള മനോരമ മുഖപ്രസംഗമെഴുതി.
തൊഴിലാളുകളമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അഴിമതിയും ധൂര്‍ത്തും ഇല്ലാതായി. പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭകരമാക്കി. അവഗണിക്കപ്പെട്ടവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു. ഭിന്നശേഷിക്കാരുടെ സംവരണം മൂന്ന് ശതമാനത്തില്‍ നിന്നും നാല് ശതമാനമാക്കി. ദേവസ്വം ബോര്‍ഡില്‍ പൂജാരിയായി പട്ടിഗവര്‍ഗം, ഈഴവ, വിശ്വകര്‍മ എന്നി സമുദായത്തിലുള്ളവരെ നിശ്ചയിച്ചുവെന്നും കോടിയേരി പറഞ്ഞു.
2004 ലെ തെരഞ്ഞെടുപ്പ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം യുഡിഎഫിന് 14 സീറ്റായിരുന്നു പ്രവചിച്ചത്. എല്‍ഡിഎഫിന് ആറും. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിന് ഒരു സീറ്റാണ് കിട്ടിയത്. അതിനാല്‍ സര്‍വേ റിപ്പോര്‍ട്ടിന് പിന്നാലെ ഇടതുപക്ഷക്കാര്‍ പോകേണ്ടതില്ല.കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാരാണ് വരേണ്ടത്. സുപ്രീംകോടതി വിധിയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും കോടിയേരി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കിയതാണ്.സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരുവാശിയുമില്ല. ഇടതുപക്ഷ പ്രസ്ഥാനം ലിംഗസമത്വത്തിന് വേണ്ടിനില്‍ക്കുന്ന പ്രസ്ഥാനമാണ്.ഇത്തരം നിലപാടിന്റെ പേരില്‍ വോട്ടുകുറഞ്ഞുപോകുമോ എന്ന് ആലോചിക്കാറില്ല. വോട്ടോ സീറ്റോ നോക്കിയിട്ടല്ല സ്ത്രീപദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രവര്‍ത്തിക്കേണ്ടത്. ഇടതുപക്ഷം പുരോഗമന ശക്തികളോടൊപ്പമാണെന്നും കോടിയേരി വിശദീകരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2TOFuTP
via IFTTT
No comments:
Post a Comment