തിരുവനന്തപുരം > പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയർക്ക് തിരികെ നൽകണമെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിനിടെയാണ് രാജഗോപാലിന്റെ ആവശ്യം. രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കൽ ചരിത്രപരമായ കാര്യമാണെന്ന് സ്‌പീക്കർ പി ശ്രീരാമകഷ്‌ണൻ പ്രതികരിച്ചു. മകരവിളക്ക് മനുഷ്യർ തെളിയിക്കുകയാണെന്ന് വെളിവാക്കുന്നതാണ് രാജഗോപാലിന്റെ നടപടി. സ്‌പീക്കർ പ്രശംസിച്ചു.
പുരാതന കാലത്ത് മല അരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഷയം വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് നിയമസഭയില്‍ വിശദമാക്കി. മകരവിളക്ക് സംബന്ധിച്ച് ഇതുവരെ പുറത്ത് വരാത്ത രഹസ്യമാന്ന് വെളിപ്പെടുത്തുന്നതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.
നേരത്തെ അയ്യപ്പന്‍ മലയരനായിരുന്നുവെന്നും അയ്യപ്പന്‍റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ് പറഞ്ഞിരുന്നു. അന്ന് സജീവിനെതിരെ സംഘപരിവാർ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലടക്കം ഇതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു.
എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധിദിവസം അയ്യപ്പന്‍ മാതാപിതാക്കള്‍ക്കു കൊടുത്ത വാക്ക്. അതിന്‍റെ ഓര്‍മ്മയിലാണ് മലയരയര്‍ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെ ആട്ടിയോടിച്ചു. അയ്യപ്പന്‍റെ അച്ഛനെയും അമ്മയേയും ആട്ടിയോടിച്ചു. വളര്‍ത്തച്ഛനായ പന്തള രാജാവിനെപ്പറ്റി പറയുന്നവര്‍ എന്തു കൊണ്ട് അയ്യപ്പന് ജന്മം നല്‍കിയവരെക്കുറിച്ച് മിണ്ടുന്നുപോലുമില്ലെന്ന് പി കെ സജീവ് ചോദിച്ചിരുന്നു.
1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറഞ്ഞിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2S33uWc
via IFTTT
No comments:
Post a Comment