തിരുവനന്തപുരം > 'പാതിരാത്രി അവകാശപ്പോരാട്ടത്തിനിറങ്ങിയ ഞങ്ങളെ മൈൻഡ് ആക്കിയില്ലെങ്കിൽ ഞങ്ങൾ ഈ സമരം ഇട്ടിട്ട് പോകുമെന്നു കരുതിയോ???...ഇന്നലെ രാത്രി മുതൽ ഇരിക്കുന്ന ഇരിപ്പാണ്. ഞങ്ങളേ ഉത്സാഹകമ്മിറ്റികാരല്ല, ഇറങ്ങിയ കാര്യം നേടിയിട്ടെ തിരിച്ചു കേറുന്നുള്ളു'. ഹോസ്‌റ്റലിൽ കയറുന്ന സമയത്തിൽ ആൺകുട്ടികൾക്ക് നൽകുന്ന തുല്യ അവകാശങ്ങൾ പെൺകുട്ടികൾക്കും നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിഇടി എൻജിനീയറിങ് കോളേജിൽ സമരം ചെയ്യുന്ന 500 ഓളം വിദ്യാർഥിനികളുടെ വാക്കുകളാണ്.

ഹോസ്‌റ്റലിൽ കയറാനുള്ള സമയം 6.30 ൽനിന്ന് 9 മണിയെങ്കിലും ആക്കണമെന്നാണ് ഇവരുടെ ആവശ്യം. ആൺകുട്ടികളുടെ ഹോസ്‌റ്റലിൽ 10 മണിയായാലും കയറാൻ തടസ്സമല്ലെന്നിരിക്കെ പെൺകുട്ടികളെ 6.30 കഴിഞ്ഞാൽ കയറ്റില്ലെന്നതാണ് സ്ഥിതി. പലരും ലീവിന് വീട്ടിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം ഈ സമയത്തിനുള്ളിൽ ആകണമെന്നില്ല. ഇത് പെൺകുട്ടികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

പെൺകുട്ടികൾക്ക് ഹോസ്‌റ്റലിൽ കയറാനുള്ള അവസാന സമയം 6.30 ആണെന്ന് സർക്കാർ ഉത്തരവ് ഉണ്ടെന്നാണ് അധികൃതർ തങ്ങളോട് പറഞ്ഞതെന്ന് സമരം ചെയ്യുന്ന വിദ്യാർഥിനികൾ പറയുന്നു. എന്നാൽ ഇങ്ങനെയൊരു ഓർഡർ കാണിക്കാൻ പറഞ്ഞാൽ അതിന് തയ്യാറാകുന്നുമില്ല. കഴിഞ്ഞ ദിവസം ഈ രീതിക്കെതിരെ വിദ്യാർഥിനികൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. വൈകി ഹോസ്‌റ്റലിലെത്തിയവരെ കയറ്റില്ല എന്ന നിലപാടെടുത്തതോടെ സമരത്തിലേക്ക് തിരിഞ്ഞു. വിശദീകരണം എഴുതി നൽകാത്തവരെ കയറ്റില്ല എന്നു പറഞ്ഞതോടെ കൂട്ടത്തോടെ കോളേജിന് മുന്നിൽ സമരം തുടങ്ങി. അർധരാത്രിയിൽ ഇത്രയും സംഭവങ്ങളുണ്ടായിട്ടും വാർഡനോ പ്രിൻസിപ്പാളോ ഇടപപൊൻ തയ്യാറായില്ലെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു.
.jpg)
സമരത്തിനിറങ്ങിയ പെൺകുട്ടികളുടെ വീട്ടിലേക്ക് വിളിച്ച് പിടിഎ നേതൃത്വത്തിലെ ചിലർ ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്. ഭയം സൃഷ്ടിച്ചു പിന്തിരിപ്പിക്കാനുള്ള ശ്രമം പിടിഎയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.
വ്യാഴാഴ്‌ച രാവിലെ പ്രിൻസിപ്പാൾ വിദ്യാർഥിനികളുമായി ചർച്ച നടത്തിയെങ്കിലും പിടിഎയുമായി ആലോചിക്കാതെ തീരുമാനം മാറ്റാൻ കഴിയില്ലെന്നാണ് പറയുന്നത്. 2015ൽ സമാന വിഷയം ഉന്നയിച്ച് സമരം നടന്നപ്പോൾ അധ്യാപകരെയും രക്ഷിതാക്കളെയും മാത്രം ഉൾപ്പെടുത്തി ചർച്ച നടത്തി. രക്ഷിതാക്കളെ സദാചാരം പറഞ്ഞ് ഭീഷണിപ്പെടുത്തി രീതി തുടങ്ങുകയാണുണ്ടായത്. വിദ്യാർഥികൾ പറയുന്നു. ഹോസ്‌റ്റലിൽ കയറുന്ന സമയം നീട്ടി നൽകുമെന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർഥിനികൾ.
സമരത്തിന് എസ്‌എഫ്‌ഐ പിന്തുണ നൽകിയിട്ടുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2txUuK5
via IFTTT
No comments:
Post a Comment