സിമന്റ് വില നിയന്ത്രിക്കാന്‍ ശക്തമായി ഇടപെടും: ഇ പി ജയരാജന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

സിമന്റ് വില നിയന്ത്രിക്കാന്‍ ശക്തമായി ഇടപെടും: ഇ പി ജയരാജന്‍

തിരുവനന്തപുരം> സിമന്റ് വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സിമന്റ് കമ്പനികളെ ഉപയോഗിച്ച് ശക്തമായി ഇടപെടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. കുറഞ്ഞ വിലയില്‍ സിമന്റ് ലഭ്യമാക്കുക എന്ന കാഴ്ച്പ്പാടോടെ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് പരമാവധി ചില്ലറ വില 420 രൂപയാക്കി നിജയപ്പെടുത്തിയിട്ടുണ്ട്. സഹകരണ മേഖലയെ കൂടുതല്‍ ഫലപ്രദമായി  ഉപയോഗിച്ച് മലബാര്‍ സിമന്റ്‌സ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കാന്‍ നടപടി തുടങ്ങിയെന്നും നിയമസഭയിലെ സബ്മിഷന് മറുപടിയായി മന്ത്രി  പറഞ്ഞു. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ധീനാണ് സിമന്റ് വിലയുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഉന്നയിച്ചത്.

കേരളത്തില്‍ വില്‍ക്കപ്പെടുന്ന സിമന്റിന്റെ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിലെ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ്.  ഡീലര്‍മാര്‍ മലബാര്‍ സിമന്റ്സിന്റെ ഉല്‍പന്നങ്ങള്‍ കൂടുതലായി വില്‍ക്കുകയാണെങ്കില്‍ മറ്റു സിമന്റ് കമ്പനികള്‍ വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. വിലകുറയ്ക്കണമെന്ന ആവശ്യവുമായി കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മാത്രമേ സര്‍ക്കാരിന് ഒരു പരിധിവരെയെങ്കിലും ഇടപെടാന്‍ കഴിയൂ. അന്യസംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിച്ച് ഇവിടെ വില്‍പ്പന നടത്തുന്ന സിമന്റ് കമ്പനികളോട് വിലകുറക്കണമെന്നോ നിയന്ത്രണം കൊണ്ട് വരണമെന്നോ നിര്‍ബന്ധിക്കാന്‍ നിയമപ്രകാരം സര്‍ക്കാരിന് കഴിയില്ല.

കേരളത്തിലെ പൊതുമേഖലയിലുള്ള ട്രാവന്‍കൂര്‍ സിമന്റ്സും മലബാര്‍ സിമന്റ്സും മാത്രമാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം മലബാര്‍ സിമന്റ്സ് മൂന്ന‌് മാസത്തോളം ഉല്‍പാദനക്കുറവ് നേരിടുകയും അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും ചെയ്തു. വ്യവസായ വകുപ്പ് നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ വഴി കമ്പനിയ്ക്ക് പുതിയ വിപണി കണ്ടെത്താനും ലാഭത്തില്‍ എത്തിക്കാനും കഴിഞ്ഞു. പൊതുമേഖലയെ സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നയത്തിലൂടെയാണ് ഇതു സാധിച്ചത്.

നിലവില്‍ തകര്‍ച്ചയെ അതിജീവിച്ച് ഉല്‍പാദനം കാര്യക്ഷമമാക്കുകയും പ്ലാന്റുകള്‍ നവീകരിക്കുകയും ചെയ്ത കമ്പനി വിപണിയിലേക്ക്  ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിച്ചു. വാളയാര്‍ പ്ലാന്റിന്റെ നവീകരണത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2D9Dqi0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages