കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പിൻവലിക്കാൻ തോമസ് ചാണ്ടിക്ക‌് ഹൈക്കോടതി അനുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പിൻവലിക്കാൻ തോമസ് ചാണ്ടിക്ക‌് ഹൈക്കോടതി അനുമതി

കൊച്ചി >  ഭൂമി കയ്യേറി ലേക്ക്‌ പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചെന്നാരോപിച്ച് വിജിലൻസ് രജിസ്റ്റർ ചെയ‌്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പിൻവലിക്കാൻ തോമസ് ചാണ്ടി എംഎൽഎ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി അനുവദിച്ചു. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കമുള്ളവർക്ക് 25,000 രൂപ വീതം പിഴയും കോടതി വിധിച്ചു. കേസ് റദ്ദാക്കാൻ തോമസ് ചാണ്ടി, മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, അമ്മ മേരി ചാണ്ടി, തോമസ് മാത്യു തുടങ്ങിയവർ നൽകിയ അഞ്ച് ഹർജികളാണ് പിൻവലിക്കാൻ കോടതിയുടെ അനുമതി തേടിയത്.

ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസിൽ വിധി പറയാൻ ഒരുങ്ങുകയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ല എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പിഴ പത്ത് ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

വലിയകുളം മുതൽ സീറോജെട്ടി വരെയുള്ള നിലം നികത്തി റോഡ് നിർമ്മിച്ചെന്ന കേസിൽ ആലപ്പുഴ മുൻ കലക‌്ടർ ഉൾപ്പെടെ പ്രതികളാണ്. സുഭാഷ് തീക്കാടൻ നൽകിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് വിജിലൻസ് കേസെടുത്തത്. ഇതിനെതിരെ നൽകിയ ഹർജികളിൽ വാദം പൂർത്തിയാക്കി സിംഗിൾബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു. ഇതിനിടെയാണ് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹർജികൾ പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2MO0Uhf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages