യൂത്ത്‌ കോൺഗ്രസ്‌ ഹർത്താൽ നിയമ വിരുദ്ധം;ഡീൻ കുര്യാക്കോസ്‌ ഹാജരാകണം: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

യൂത്ത്‌ കോൺഗ്രസ്‌ ഹർത്താൽ നിയമ വിരുദ്ധം;ഡീൻ കുര്യാക്കോസ്‌ ഹാജരാകണം: ഹൈക്കോടതി

കൊച്ചി> ഹൈക്കോടതി വിധി ലംഘിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രഖ്യാപിച്ച ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത്‌ നടപടി തുടങ്ങി. യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌  അഡ്വ, ഡീൻ കുര്യാക്കോസ്, കാസർകോട് യുഡിഎഫ് ചെയർമാൻ എം സി കമറുദീൻ, കൺവീനർ എ ഗോവിന്ദൻ നായർ എന്നിവർക്ക് നോട്ടീസ് അയച്ച കോടതി ഇവരോട് വെള്ളിയാഴ്ച്ച ഹാജരാവാൻ നിർദേശിച്ചു.

നിയമവിരുദ്ധമായ ഹർത്താൽ നടത്തിയവർക്ക് നഷ്ടത്തിന്റെ ഉത്തരവാദിത്തമുണ്ട്. ഹർത്താലിൽ പ്രവർത്തനം നിർത്തിയ പൊതു സർവ്വീസുകൾ നിയമവിരുദ്ധ ഹർത്താലിനെ പിന്തുണച്ചതിന് തുല്യമാണ്. അതുകൊണ്ട്‌ സർവീസ് നിർത്തിയവർക്കെതിരെ നടപടി വേണം. പൊതുസർവ്വീസുകൾ നിർത്തിയിട്ടുണ്ടെങ്കിൽ ഉടൻ പുനരാംരംഭിക്കണം.

അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ 2018ലെ കേരള പ്രിവൻഷൻ ഓഫ് പബ്ലിക്ക് പ്രോപ്പർടി ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

ഏഴുദിവസം മുമ്പ്‌ മുൻകൂർ നോട്ടീസ്‌ നൽകാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന്‌ ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ഇന്നലെ ഫേസ്‌ബുക്കിലുടെ ഹർത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനുായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യത്തിന്‌ കേസ്‌ എടുത്തത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2trHPZq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages