കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത‌് ആർഎസ‌്എസിന്റെ ആയുധ പരിശീലനം; രാത്രിയിൽ കുറുവടി അഭ്യാസം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത‌് ആർഎസ‌്എസിന്റെ ആയുധ പരിശീലനം; രാത്രിയിൽ കുറുവടി അഭ്യാസം

കോട്ടയം > ജില്ലയിലെ പ്രമുഖ ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത‌് ആർഎസ‌്എസ‌് പ്രവർത്തകരുടെ ആയുധ പരിശീലനവും ശാഖാ പ്രവർത്തനവും. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ പാടില്ലെന്ന ചട്ടം മറികടന്നാണ‌് ആർഎസ‌്എസുകാർ പരിശീലനം നടത്തിയത‌്.  ഞായറാഴ‌്ച രാവിലെ നടന്ന പരിശീലനത്തിൽ നാൽപതോളം പ്രവർത്തകരാണ‌് പങ്കെടുത്തത‌്.

ട്രൗസറും ഷർട്ടുമണിഞ്ഞ‌് എത്തിയ ഇവരുടെ കൈയിൽ ആക്രമിക്കാനുപയോഗിക്കുന്ന കുറുവടിയും ദണ്ഡുമുണ്ടായിരുന്നു. ആദ്യം കുറുവടിയും അതിന്റെ അടിതടയലും പിന്നീട‌് ദണ്ഡുമാണ‌് പരിശീലിപ്പിച്ചത‌്. ക്ഷേത്ര ഗോപുരത്തിന‌് മുൻവശമുള്ള ആലിന്റെ ഇടതുഭാഗത്തായിരുന്നു പരിശീലനം. ദർശനത്തിനെത്തിയ ചിലർ ഇത‌് ചോദ്യംചെയ‌്തെങ്കിലും അവരെ ഭീഷണിപ്പെടുത്തി.

ക്ഷേത്രനട അടച്ച‌് ദേവസ്വം അധികൃതരും മറ്റ‌് ജീവനക്കാരും പൂജാരിയും പോയ ശേഷം രാത്രിയിൽ ഇവിടെ ശാഖ നടത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ചില ദിവസം രാവിലെ ആറിന‌് തന്നെ ആയുധ പരിശീലനം ആരംഭിക്കാറുണ്ട‌്.

ആർഎസ‌്എസ‌ിന്റെ ജില്ലയിലെ ഭാരവാഹികൾക്കു പുറമെ പുറത്തുനിന്നെത്തുന്നവരും പരസ്യമായി ക്ഷേത്രത്തിൽവച്ച‌് പരിശീലനം നൽകുന്നുണ്ട‌്. കുറുവടി, ദണ്ഡ‌് പരിശീലനത്തിന‌് പുറമെ എതിരാളികളെ നേരിടുന്നതിനുള്ള കായികപരിശീലനവും നൽകുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2RTz3wI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages