അധ്യാപക സമ്മേളനത്തിന‌് തലസ്ഥാനം ഒരുങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

അധ്യാപക സമ്മേളനത്തിന‌് തലസ്ഥാനം ഒരുങ്ങി

തിരുവനന്തപുരം> കേരളത്തിലെ അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയായ കേരള സ‌്കൂൾ ടീച്ചേഴ‌്സ‌് അസോസിയേഷന്റെ (കെഎസ‌്ടിഎ) 28–-ാം സംസ്ഥാന സമ്മേളനത്തിനു തിരുവനന്തപുരം ഒരുങ്ങി. 13 വർഷത്തെ ഇടവേളയ്ക്ക‌് ശേഷമാണ‌് തലസ്ഥാന നഗരം കെഎസ‌്ടിഎ സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്നത‌്. സമ്മേളനം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായി.

ചുവന്ന കൊടി തോരണങ്ങളാൽ നഗരം അലംകൃതമാണ‌്. അധ്യാപകരുടെ നേതൃത്വത്തിൽ ചൊവ്വാഴ‌്ച രാത്രിയോടെയാണ‌് അലങ്കാര ജോലികൾ  ഉൾപ്പെടെ പൂർത്തിയാക്കിയത‌്. പ്രതിനിധി സമ്മേളനത്തിനു പുറമെ, അധ്യാപക പ്രകടനം, പൊതു സമ്മേളനം, ട്രേഡ‌് യൂണിയൻ സൗഹൃദ സമ്മേളനം, വനിതാ സമ്മേളനം, വിദ്യാഭ്യാസ–-സാംസ‌്കാരിക സമ്മേളനം, യാത്രയയപ്പ‌് സമ്മേളനം എന്നിവയും നടക്കും. അധ്യാപക സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾക്കു പുറമെ അധ്യാപക പരിവർത്തനം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടർച്ച, നവകേരള നിർമാണം, പാഠ്യപദ്ധതി നവീകരണം, കേന്ദ്രസർക്കാരിന്റെ വിദ്യാർഥി വിരുദ്ധ വിദ്യാഭ്യാസ നയം, വിദ്യാഭ്യാസ കമീഷൻ ശുപാർശകൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസക്കാലമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ നവോത്ഥാന സദസ്സുകൾ മുതൽ നിറവ‌് ലൈബ്രറി സമർപ്പണം വരെയുള്ള വൈവിധ്യമാർന്ന പരിപാടികളുടെ പരിസമാപ്തി കൂടിയാണ‌് വ്യാഴാഴ‌്ചമുതൽ ഞായറാഴ‌്ചവരെ നാലു ദിവസങ്ങളിലായായി അരങ്ങേറുന്ന സംസ്ഥാന സമ്മേളനം. വ്യാഴാഴ‌്ച രാവിലെ മുതൽ പ്രതിനിധികൾ എത്തിത്തുടങ്ങും. 985 പ്രതിനിധികളാണ‌് സമ്മേളനത്തിൽ പങ്കെടുക്കുക. ഇവർ 19 കേന്ദ്രങ്ങളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട‌്. രാവിലെ ഒമ്പതിനു സംസ്ഥാന സെന്ററിൽ സംസ്ഥാന കൗൺസിൽ ആരംഭിക്കും. വൈകുന്നേരം ആറിന‌് പൊതു സമ്മേളന നഗരിയായ നായനാർ പാർക്കിൽ സ്വാഗതസംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ പതാക ഉയർത്തും.

പ്രതിനിധി സമ്മേളനം സ: അഭിമന്യു നഗറിൽ (ടാഗോർ തീയറ്റർ) വെള്ളിയാഴ‌്ച രാവിലെ പത്തിന‌് വ്യവസായ മന്ത്രി ഇ പി ജയരാൻ ഉദ‌്ഘാടനം ചെയ്യും. ശനിയാഴ‌്ച വൈകീട്ട‌് 4.30ന‌് നയനാർ പാർക്കിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. ഞയാറാഴ‌്ച യാത്രയയപ്പ‌് സമ്മേളനത്തോടെയണ‌് സമ്മേളനത്തിനു സമാപനം കുറിക്കുക. ടാഗോർ തീയറ്ററിൽ ഉച്ചയ‌്ക്ക‌് 1.30ന‌് നടക്കുന്ന സമ്മേളനം എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. ടി എം തോമസ‌് ഐസക‌്, കടകംപള്ളി സുരേന്ദ്രൻ, പ്രൊഫ. സി രവീന്ദ്രനാഥ‌്, കടന്നപ്പളി രാമചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2TyO9cV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages