കോഴിക്കോട‌്> ജെയിംസ‌് മാത്യു എംഎൽഎ തദ്ദേശ മന്ത്രിക്കയച്ച കത്തിലെ ഒരുപേജ‌് വ്യാജമായി നിർമിച്ചതാണെന്ന‌് പരോക്ഷമായി സമ്മതിച്ച‌് മുസ്ലിം യൂത്ത‌് ലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ‌്. വിജിലൻസിന‌് നൽകിയ പരാതിയിൽ ജെയിംസ‌് മാത്യു പുറത്തുവിട്ട കത്താണ‌് ഹാജരാക്കിയത‌്. അതിനാൽ താൻ ‘സേഫ‌് സോണി’ലാണെന്നും ഫിറോസ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജെയിംസ‌് മാത്യുവിന്റെ കത്തിലുള്ള വിഷയവും താൻ ഉന്നയിച്ചതും ഒരു കാര്യമാണ‌്. ജെയിംസ‌് മാത്യു പുറത്തുവിട്ട കത്ത‌് മുഖവിലക്കെടുത്താൽ തെളിയുന്നത‌് ഇതാണെന്നും യഥാർഥ സ്ഥിതി അറിയാൻ അന്വേഷണം നടക്കട്ടെയെന്നും ഫിറോസ‌് പറഞ്ഞു.
ഇൻഫർമേഷൻ കേരള മിഷൻ ജീവനക്കാരുടെ പ്രശ‌്നങ്ങളുന്നയിച്ച‌് അയച്ച കത്തിലെ മൂന്നാമത്തെ പേജാണ‌് ഫിറോസ‌് വ്യാജമായി നിർമിച്ചത‌്. കത്തിലുള്ള ടെക‌്നിക്കൽ ആർക്കിടെക‌്ചറൽ തസ‌്തികയിൽ എന്നതിനുപകരം ഡെപ്യൂട്ടി ഡയറക്ടർ തസ‌്തികയിൽ എന്നാണ‌് വ്യാജമായി ചേർത്തതെന്ന‌് ജെയിംസ‌് മാത്യു തെളിവുസഹിതം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം നാലുദിവസം കഴിഞ്ഞാണ‌് പരോക്ഷ കുറ്റസമ്മതം.
കിർത്താഡ‌്സിൽ യോഗ്യതയില്ലാത്ത നാലുപേരെ പട്ടികജാതി–- വർഗ വികസന വകുപ്പ‌് 2010ൽ സ്ഥിരപ്പെടുത്തിയതായി ഫിറോസ‌് ആരോപിച്ചു.
from Kerala || Deshabhimani Online News http://bit.ly/2GBnXuo
via IFTTT
No comments:
Post a Comment