ലോക‌്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന‌് ഐ എം വിജയന്‍; തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ലോക‌്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന‌് ഐ എം വിജയന്‍; തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല

തൃശൂര്‍> ലോക‌്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന‌് കായികതാരം ഐ എം വിജയന്‍. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യതകള്‍ തള്ളിയാണ‌് ഐ എം വിജയന്‍ രംഗത്തുവന്നത‌്. താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല.

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും.

എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണ്. ജോലിയും ഫുട്‌ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഐ എം വിജയന്‍ പിന്മാറിയതോടെ മറ്റൊരാള്‍ക്കായുള്ള അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സിപിഐ എമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലമാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂർ എം പി. 2014 ല്‍ 37000ത്തിലധികം വോട്ടുകൾ നേടിയാണ‌് ബിജു ആലത്തൂരിൽ ജയിച്ചത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2Gj5QKi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages