ജനമഹായാത്രസ്വീകരണം പാളി ; പ്രസംഗം പൂർത്തിയാക്കാതെ മുല്ലപ്പള്ളി വേദിവിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ജനമഹായാത്രസ്വീകരണം പാളി ; പ്രസംഗം പൂർത്തിയാക്കാതെ മുല്ലപ്പള്ളി വേദിവിട്ടു

പറവൂർ > കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്കു പറവൂരിൽ നൽകിയ സ്വീകരണം പാളി. പ്രതീക്ഷിച്ച  പ്രവർത്തകർ സ്വീകരണത്തിനെത്തിച്ചേരാത്തത് നേതാക്കളെ അമ്പരപ്പിച്ചു. സംഘാടനത്തിലെ പിഴവ‌ുമൂലം പ്രസംഗം പൂർത്തിയാക്കാതെ മുല്ലപ്പള്ളി വേദിവിട്ടതും തിരിച്ചടിയായി.

സ്വീകരണസമ്മേളനത്തിനിടെ പലതവണ വൈദ്യുതി മുടങ്ങി.  യുഡിഎഫ് കൺവീനർ ബെന്നി ബഹ‌്‌നാൻ  സംസാരിച്ചപ്പോൾ പലതവണ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. പിന്നീടു മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗം തുടങ്ങി ഏതാനും നിമിഷങ്ങൾക്കകം വീണ്ടും വൈദ്യുതി പോയി. ജനറേറ്റർ ഉപയോഗിച്ചു വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. വൈദ്യുതി വന്നും പോയുമിരുന്നതോടെ മുല്ലപ്പള്ളി മൈക്ക് മാറ്റി ഏതാനും വാചകങ്ങൾ പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചു. മൊബൈൽ ലൈറ്റിന്റെ വെളിച്ചത്തിലാണു പ്രവർത്തകർ കെപിസിസി പ്രസിഡന്റിനെ ഷാളുകൾ അണിയിച്ചത്. വൈദ്യുതി പലതവണ മുടങ്ങിയപ്പോൾ സദസ്സിലിരുന്ന ഒരാൾ എഴുന്നേറ്റ‌് പ്രാദേശിക നേതാക്കൾക്കുനേരെ ആക്രോശിച്ചു. പ്രവർത്തകർ ഇടപെട്ടാണ് ഇയാളെ ശാന്തനാക്കിയത്.
 കഴിഞ്ഞദിവസം ജാഥയ‌്ക്ക് മുന്നോടിയായി നടത്തിയ വിളംബരജാഥയിലും 20 ഓളം പ്രവർത്തകരാണ് പങ്കെടുത്തത്.

സമ്മേളനത്തിൽ വി ഡി സതീശൻ എംഎൽഎ അധ്യക്ഷനായി. എംപിമാരായ കെ  വി തോമസ്, കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാൻ, കെ ബാബു, രാജ്മോഹൻ ഉണ്ണിത്താൻ, പത്മജ വേണുഗോപാൽ, കെ പി ധനപാലൻ, ഡീൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2GInnv7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages