തിരുവനന്തപുരം > റഫേൽ അഴിമതിയിൽ മോഡിയുടെ പങ്ക് വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. "റഫേൽ കള്ളനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നമുദ്രവാക്യമുയർത്തി ശനിയാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിക്കുമെന്ന് സംസ്സ്ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു. ഇന്ത്യന്‍ താല്പര്യത്തിന് വിരുദ്ധമായി കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി കാണിച്ച് പ്രതിരോധ മന്ത്രിക്ക് അന്നത്തെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി അയച്ച കത്താണ് പുറത്തുവന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാന്‍സുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്ന വിധത്തിലുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കുറിപ്പ് എഴുതിയതിനെ കുറിച്ച് തനിക്ക് ഓര്‍മയില്ലെന്നാണ് മോഹന്‍കുമാറിന്റെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട് 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു
from Kerala || Deshabhimani Online News http://bit.ly/2GxgNHx
via IFTTT
No comments:
Post a Comment