ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പാർടി സജ്ജം; ലക്ഷ്യം മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക‐ കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പാർടി സജ്ജം; ലക്ഷ്യം മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക‐ കോടിയേരി

തിരുവനന്തപുരം> ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പാർടി സജ്ജമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കലാണ്‌ ലക്ഷ്യം. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട്‌ പ്രചാരണ ജാഥകൾ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും സംഘടിപ്പിയ്‌ക്കും. ഈ ജാഥ മാർച്ച്‌ രണ്ടിന്‌ തൃശൂരിൽ സമാപിക്കുന്നതോടെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുമെന്നും കോടിയേരി ബാലകൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപിക്കെതിരെ ശക്തമായ ജനവികാരമാണ്‌ ദേശീയതലത്തിലുള്ളത്‌. അത്‌ കേരളത്തിലും പ്രതിഫലിക്കും. തെരഞ്ഞെടുപ്പിന്‌ മുന്നെ പുറത്തുവരുന്ന  സർവേ റിപ്പോർടുകൾക്ക്‌ ഒരു പ്രസക്തിയുമില്ല. എൽഡിഎഫ്‌ 18 സീറ്റുനേടിയ 2004 ലും സർവേ റിപ്പോർടുകൾ എൽഡിഎഫിന്‌ എതിരായിരുന്നെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Skt6NW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages