ഇന്നസെന്റിന് പലതും ചെയ്യാനാകും; പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ച‌് ചാലക്കുടി എംപി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ഇന്നസെന്റിന് പലതും ചെയ്യാനാകും; പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ച‌് ചാലക്കുടി എംപി

കൊച്ചി> കഴിഞ്ഞ അഞ്ച് വര്‍ഷം ലോക്‌സഭാ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കി ജനങ്ങൾക്ക‌് സമർപ്പിച്ച‌ിരിക്കുകയാണ‌് ചാലക്കുടി എം പി ഇന്നസെന്റ്. നേട്ടങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിൽ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട‌്. 1750 കോടിയുടെ പ്രവർത്തനങ്ങളാണ‌് മണ്ഡലത്തിലാകെ ഇന്നസെന്റ‌് എംപി നടപ്പാക്കിയത‌്‌. അടിസ്ഥാന സൗകര്യ വികസന മേഖയില്‍ 1200 കോടി രൂപയുടേയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ 550 കോടി രൂപയുടേയും പദ്ധതികളാണ് നടപ്പാക്കിയതെന്ന‌് എന്ന് എംപി വിശദീകരിയ്ക്കുന്നു.



കേരളത്തിന് ആദ്യമായി അനുവദിച്ച ടെക്‌നോളജി സെന്റര്‍ അങ്കമാലിയില്‍ നിര്‍മാണം ആരംഭിച്ചു. 200 കോടി രൂപയുടെ പദ്ധതിയാണിത‌്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ സ്ഥാപിയ്ക്കുന്ന ആയുഷ് ആശുപത്രി ചാലക്കുടിയില്‍ ഉടന്‍ നിര്‍മാണമാരംഭിയ്ക്കും. പിഎംജിഎസ്‌വൈ പദ്ധതിയില്‍ ചരിത്രത്തിലാദ്യമായി അനുവദിച്ച പാലം ചാലക്കുടി മണ്ഡലത്തിലാണ് എന്നും ഇന്നസെന്റ് എംപി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ട് പദ്ധതി പ്രകാരം 123 കോടി രൂപയുടെ എട്ട് റോഡുകളും പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം 32 കോടി രൂപയുടെ 23 റോഡുകളും മണ്ഡലത്തിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിഞ്ഞു.



സിനിമയിൽ നിന്ന‌് ഒരു എംപി എത്തുമ്പോൾ എന്ത‌് ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന‌് മറുപടിയാണ‌് "ഇന്നസെന്റ‌ായി ചെയ്തത‌്'. എംപി ഫണ്ട് പൂർണമായി ചെലവഴിച്ചും സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തിയും അഞ്ചു വർഷത്തെ പ്രവർത്തനം മികവു പുലർത്തി.

പ്രോഗ്രസ് റിപ്പോർട്ട് വായിക്കാൻ ചിത്രത്തിൽ ക്ലിക്ക‌് ചെയ്യുക



from Kerala || Deshabhimani ​Online ​News https://ift.tt/2U2Bhfm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages