വയനാട്> വയനാട‌് ബാണാസുര മലയിൽ കാട്ടുതീ പടർന്നു. കാപ്പിക്കളം കുറ്റായാം വയൽ മലമുകളിലാണ‌് തീപടർന്നത‌്. വനംവകുപ്പിന്റെ വയനാട‌് സൗത്ത‌് ഡിവിഷന്റെ കീ്ഴിലാണ‌് ബാണാസുര മല. കനത്ത ചൂടാണ് കാട്ടുതീക്ക് കാരണമെന്നാണ് നിഗമനം. എന്നാല്‍, വനം മാഫിയയാണ് കാട്ടുതീ പടര്‍ത്തിയതെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയടക്കം ആരോപിക്കുന്നത്.
കാപ്പിക്കളം ഭാഗത്തുനിന്നുണ്ടായ തീയില്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയിലെ മഴക്കാടുകള്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുകയാണ്. അധികൃതര്‍ക്ക് ഒരുവിധത്തിലും എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളിലാണ് തീ വ്യാപിക്കുന്നത്. ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല.
from Kerala || Deshabhimani Online News https://ift.tt/2U7HNS0
via IFTTT
No comments:
Post a Comment